
ശക്തികുളങ്ങര: മുൻവിരോധത്താൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. ശക്തികുളങ്ങര കന്നിമേൽച്ചേരി പണ്ടാരഴികത്ത് പടിഞ്ഞാറ്റതിൽ മുജീബാ(31)ണ് അറസ്റ്റിലായത്. ശക്തികുളങ്ങര പൊലീസാണ് പിടികൂടിയത്.
Read Also : ചിക്കന്‍ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെ പരിശോധന
കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് മുജീബ് അടക്കമുള്ള പ്രതികൾ മുലങ്കര ജനത പ്രസിന് സമീപം പരാതിക്കാരനായ ജോബിനെ ആക്രമിക്കുകയായിരുന്നു. ജോബിന്റെ ഭാര്യവീട്ടിലേക്ക് പ്രതികൾ കല്ലെറിഞ്ഞത് ചോദ്യം ചെയ്യാൻ വന്നതാണെന്നു കരുതിയാണ് പ്രതികൾ ആക്രമിച്ചത്. കമ്പുകൊണ്ടും പട്ടികക്കഷണം കൊണ്ടുമുള്ള ആക്രമണത്തിൽ പരാതിക്കാരന് തലയിൽ പരിക്കേൽക്കുകയും മുഖത്തെ അസ്ഥി പൊട്ടുകയും ചെയ്തിട്ടുണ്ട്.
Read Also : പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാര്‍ട്ട് 2024 ജനുവരി ഒന്നിന് : മുഖ്യമന്ത്രി പിണറായി വിജയന്
ശക്തികുളങ്ങര എസ്.എച്ച്.ഒ അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ആശ, ഹുസൈൻ എസ്.സി.പി.ഒമാരായ അബുതാഹിർ, സിദിഷ്, ശ്രീകാന്ത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments