KollamLatest NewsKeralaNattuvarthaNews

കടയ്ക്കലിൽ കാട്ടുപന്നിയുടെ ആക്രമണം : രണ്ടുപേർക്ക് ഗുരുതര പരിക്ക്

കടയ്ക്കൽ പുല്ലുപണ സ്വദേശികളായ വിശാഖ്(23), സാബു(37) എന്നിവർക്കാണ് പരിക്കേറ്റത്

കൊല്ലം: കടയ്ക്കലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. കടയ്ക്കൽ പുല്ലുപണ സ്വദേശികളായ വിശാഖ്(23), സാബു(37) എന്നിവർക്കാണ് പരിക്കേറ്റത്.

Read Also : രാജ്യത്തെ മുഴുവൻ സർക്കിളുകളിലും 99 രൂപയുടെ അടിസ്ഥാന പ്ലാൻ നിർത്തലാക്കി എയർടെൽ, കൂടുതൽ വിവരങ്ങൾ അറിയാം

ചൊവ്വാഴ്ച രാവിലെ 8:30നായിരുന്നു കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. വിശാഖിന്റെ ഇരുകൈകളിലും, സാബുവിന്റെ തുടയിലുമാണ് ഗുരുതരമായി പരിക്കേറ്റത്. ഇരുവരെയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Read Also : ആ ഫാദറിന്റെ ഉപദേശം എന്റെ ജീവിതം മാറ്റിമറിച്ചു: താൻ ക്രിസ്ത്യൻ മതത്തിലേക്ക് വന്നതിനെ കുറിച്ച് നടി മോഹിനി

അതേസമയം, പ്രദേശത്ത് കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമാകുന്നതായി പ്രദേശവാസികൾ അറിയിച്ചു. കാട്ടുപന്നി ഇറങ്ങി കൃഷി നശിപ്പിക്കുന്നത് നിരവധി തവണ അധികൃതരോട് പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button