കൊച്ചി: വീടിനുള്ളില്‍ അവശനിലയില്‍ 19 കാരിയെ കണ്ടെത്തിയ സംഭവത്തില്‍ ആണ് സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോറ്റാനിക്കരയിലെ വീടിനുള്ളിലാണ് പോക്സോ കേസിലെ ഇരയായ പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ചയാണ് പെണ്‍കുട്ടിയെ അര്‍ധനഗ്നയായി അവശനിലയില്‍ കണ്ടെത്തിയത്.
Read Also: ഭാര്യ, മകള്‍, മരുമകന് ഉള്‍പ്പെടെ മൂന്നുപേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് ചെന്താമര
കഴുത്തില്‍ കയര്‍ മുറുകി പരിക്കേറ്റ നിലയിലായിരുന്നു പെണ്‍കുട്ടി. 19കാരിയുടെ കയ്യിലൊരു മുറിവുണ്ടായിരുന്നു. ഈ മുറിവില്‍ ഉറുമ്പരിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
അതേസമയം, പെണ്‍കുട്ടി മര്‍ദ്ദനത്തിനിരയായതായി പൊലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത സുഹൃത്ത് മുന്‍പും തല്ലു കേസിലെ പ്രതിയാണ്. ഇയാള്‍ കയര്‍ കഴുത്തില്‍ കുരുക്കിയതാണോ എന്നാണ് ഉയരുന്ന സംശയം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
Post Your Comments