Latest NewsNewsInternational

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി വീണ്ടും മോശമായി

വത്തിക്കാന്‍:  ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി വീണ്ടും മോശമായി. കഫക്കെട്ടും ശ്വാസ തടസവും വർധിച്ചതിനെ തുടർന്ന് വീണ്ടും വെന്റിലേറ്റർ സൗകര്യം ഏർപ്പെടുത്തി. ആരോഗ്യനില വീണ്ടെടുത്തെന്ന ആശ്വാസ വാർത്തകൾക്കിടെയാണ് സ്ഥിതി വീണ്ടും മോശമായത്.

Read Also: കേരളത്തില്‍ മൂന്നാംതവണയും മുഖ്യമന്ത്രി പിണറായി തന്നെയെന്ന് ഇ പി ജയരാജൻ

വെള്ളിയാഴ്ച ഛർദിയും ശ്വാസതടവും നേരിട്ടതിനെ തുടർന്നാണ് ആരോഗ്യനില വഷളായിരുന്നു. കഴിഞ്ഞ മാസം14-നാണ് ബ്രോങ്കെറ്റിസ് ലക്ഷണങ്ങളോടെ മാർപാപ്പയെ ആശുപത്രിയിലാക്കിയത്. റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഫ്രാൻസിസ് മാർപാപ്പ. ബൈലാറ്ററൽ ന്യുമോണിയ സ്ഥിരീകരിച്ചതിനെ തുടർന്ന് ആന്റിബയോട്ടിക് ചികിത്സ നൽകി വരികയാണ്.

വെള്ളിയാഴ്ച ശ്വസന ഫിസിയോതെറാപ്പിക്ക് പാപ്പയെ വിധേയനാക്കിയിരുന്നു. ആശുപത്രിയ്ക്കുള്ളിലെ ചാപ്പലിൽ പ്രാർത്ഥനയിലും പങ്കെടുത്തിരുന്നു. വിഭൂതി ബുധനാഴ്ച ചടങ്ങിന് മാർപാപ്പ നേതൃത്വം നൽകില്ലെന്ന് വത്തിക്കാൻ അറിയിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button