![](/wp-content/uploads/2025/02/kdlr.webp)
തൃശ്ശൂര്‍: കൊടുങ്ങല്ലൂരിലെ അഴീക്കോട് മകന്‍ അമ്മയുടെ കഴുത്തറുത്തു. അതീവ ഗുരുതരാവസ്ഥയിലായ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരപ്പാലത്തിന് സമീപം ഊമന്തറ അഴുവേലിക്കകത്ത് ജലീലിന്റെ ഭാര്യ സീനത്തി (53) നെയാണ് മകന്‍ മുഹമ്മദ് (24) ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ സീനത്തിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദിനെ കൊടുങ്ങല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. ലഹരിക്കടിമയായ മുഹമ്മദ് സീനത്തിനെ ആക്രമിക്കുകയായിരുന്നു. മൂന്ന് വര്‍ഷം മുന്‍പ് മുഹമ്മദ് തന്റെ പിതാവ് ജലീലിനെയും ആക്രമിച്ചിരുന്നു.
Post Your Comments