![](/wp-content/uploads/2023/03/whatsapp-image-2023-03-14-at-7.27.54-pm.jpeg)
രാജ്യത്തെ മുഴുവൻ സർക്കിളുകളിലും പുതിയ മാറ്റവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാവായ ഭാരതി എയർടെൽ. റിപ്പോർട്ടുകൾ പ്രകാരം, ഏറ്റവും കുറഞ്ഞ പ്രീപെയ്ഡ് പ്ലാനായ 99 രൂപയുടെ പ്ലാൻ മുഴുവൻ സർക്കിളുകളിലും നിർത്തലാക്കിയിരിക്കുകയാണ് എയർടെൽ. നിലവിൽ, എയർടെൽ ഉപഭോക്താക്കൾ സിം സജീവമായി നിലനിർത്തണമെങ്കിൽ ഏറ്റവും ചുരുങ്ങിയത് 155 രൂപയ്ക്കാണ് റീചാർജ് ചെയ്യേണ്ടത്. വിവിധ സർക്കിളുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ 99 രൂപയുടെ പ്ലാൻ നിർത്തലാക്കിയിരുന്നു.
ആദ്യ ഘട്ടത്തിൽ 2022 നവംബർ മാസത്തിൽ ഹരിയാന, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ 99 രൂപയുടെ പ്ലാൻ നിർത്തലാക്കിയിരുന്നു. 2023 ഫെബ്രുവരിയിലാണ് മഹാരാഷ്ട്രയിലും കേരളത്തിലും 99 രൂപയുടെ പ്ലാൻ അവസാനിപ്പിച്ച്, 155 രൂപയുടെ പ്ലാൻ പ്രാബല്യത്തിലായത്. ഈ പ്ലാനിൽ അൺലിമിറ്റഡ് കോളിംഗ്, 300 എസ്എംഎസ്, 1 ജിബി ഡാറ്റ എന്നിവ ലഭിക്കുന്നതാണ്. 24 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി.
Post Your Comments