കൊല്ലം: പരവൂരിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ടുപേർ ട്രെയിൻതട്ടി മരിച്ചു. ചരുവിള പുത്തൻവീട്ടിൽ വിക്രമന്റെ മകൻ വിഷ്ണു (32), വെഞ്ഞാറമ്മൂട് പൊലിയക്കോട് ചരുവിളപുത്തൻവീട്ടിൽ അബ്ദുൾ അസീസ് മകൻ അമീർ (30) എന്നിവരാണ് ട്രെയിൻ തട്ടി മരിച്ചത്.
മാമൂട്ടിൽപാലത്തിന് സമീപം ഇന്നലെ രാവിലെയോടെയാണ് വിഷ്ണുവിനെ ട്രെയിൻതട്ടി മരിച്ച നിലയിൽ കാണപ്പെട്ടത്. ഇയാൾ സുഹൃത്തുക്കൾക്കൊപ്പം പരവൂർ കായലിൽ മീൻപിടിക്കാൻ വന്നതാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി കാപ്പിൽ റെയിൽവേ ട്രാക്കിലാണ് അമീറിന്റെ മൃതദേഹം ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലത്തെത്തിയ പരവൂർ പൊലീസ് ഇരുവരുടെയും മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽകോളജിലേക്ക് മാറ്റി.
Post Your Comments