
മാവേലിക്കര: കോടതിയ്ക്ക് സമീപം തോട്ടിലേയ്ക്ക് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ കട്ടച്ചിറ സ്വദേശി രംഗനാഥിനാണ് പരിക്കേറ്റത്. യാത്രക്കാരായ ദമ്പതികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഓട്ടോ ഡ്രൈവർ ജില്ലാ ആശുപത്രയിൽ ചീകിത്സ തേടി.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വക്കീൽ ഓഫീസിൽ വന്ന് മടങ്ങുകയായിരുന്ന ഇവർ യാത്ര ചെയ്തിരുന്ന ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് 15 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. തോടിന്റെ വശങ്ങളിൽ കൈവരി ഇല്ലാഞ്ഞതാണ് അപകടത്തിലേക്ക് നയിച്ചത്.
തുടർന്ന്, അഗ്നിശമന സേന എത്തി നാട്ടുകാരുടെ സഹായത്തോടെയാണ് ഓട്ടോറിക്ഷ കരയ്ക്ക് കയറ്റിയത്.
Post Your Comments