തൃശൂർ: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കുടുംബത്തിലെ നാല് പേർ മരിച്ചു. കടവിനോടു ചേർന്നുള്ള തീരത്തു കളിക്കുന്നതിനിടെ വെള്ളത്തിൽ വീണ കുട്ടികളെ രക്ഷിക്കാൻ നടത്തിയ ശ്രമത്തിനിടയിലാണ് ചെറുതുരുത്തി സ്വദേശികളായ ഓടക്കൽ വീട്ടിൽ കബീർ (47), ഭാര്യ ഷാഹിന (35), മകൾ സെറ (10), ഷാഹിനയുടെ സഹോദരിയുടെ മകൻ ഫുവാദ് സനിൻ (12) എന്നിവർ മരിച്ചത്. ഇന്ന് വൈകീട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്.
read also: നടിയുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കണം : ഹൈക്കോടതിയെ സമീപിച്ച് സംവിധായകന്‍ രഞ്ജിത്ത്
ഒഴുക്കിൽപ്പെട്ട ഉടനെ ഷാഹിനയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പിന്നാലെ ഫുവാദ് സനിന്റെ മൃതദേഹം കണ്ടെത്തി. അതിനു ശേഷം കബീറിന്റേയും രാത്രി 8.15ഓടെ സെറയുടേയും മൃതദേഹങ്ങളും കണ്ടെത്തി.
കടവിനോടു ചേർന്നുള്ള തീരത്തു കളിക്കുന്നതിനിടെ കുട്ടികൾ വെള്ളത്തിൽ വീഴുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറയുന്നു. രക്ഷിക്കാനിറങ്ങിയപ്പോഴാണ് കബീറും ഷാഹിനയും ഒഴുക്കിൽപ്പെട്ടത്.
Post Your Comments