കോഴിക്കോട്: വാടകവീട്ടിൽ ദമ്പതിമാരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ രാമനാട്ടുകാരയിലാണ് സംഭവം. മലപ്പുറം വാഴയൂർ പുന്നക്കോടൻ പള്ളിയാളി എം. സുഭാഷ് (41), ഭാര്യ പി.വി. സജിത(35) എന്നിവരാണ് മരിച്ചത്. രാമനാട്ടുകരയിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
സുഭാഷിനെ അന്വേഷിച്ച് വീട്ടിലെത്തിയ അച്ഛൻ രാധാകൃഷ്ണനാണ് വീട്ടിൽ മൃതദേഹങ്ങൾ കണ്ടത്. ഉടൻ നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാമനാട്ടുകരയിൽ ഓട്ടോ ഡ്രൈവറായിരുന്നു സുഭാഷ്. ശ്രേയ, ഹരിദേവ് എന്നിവരാണ് മക്കൾ.
രാധാകൃഷ്ണൻ-വിജയലക്ഷ്മി ദമ്പതികളുടെ മകനാണ് സുഭാഷ്. കാരാട് വടക്കുമ്പോട് സ്വദേശികളായ സഹദേവൻ- സുനിത എന്നിവരുടെ മകളാണ് മരിച്ച സജിത. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ എത്തിച്ചു.
Post Your Comments