
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങല്‍ പൂവന്‍പാറ വാമനപുരം നദിയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാപ്പനംകോട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസ് കണ്ടക്ടറായ അരുണ്‍ (41) ആണ് മരിച്ചത്. അരുണിനെ കാണാനില്ലെന്ന് ചൂണ്ടികാട്ടി ഭാര്യ ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനില്‍ ഇന്നലെ രാത്രി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ആറ്റിങ്ങല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പൂവന്‍പാറ വാമനപുരം നദിയുടെ ഭാഗത്ത് ഇയാളുടെ സ്‌കൂട്ടര്‍ കണ്ടെത്തിയിരുന്നു.
പുഴയില്‍ ചാടിയിട്ടുണ്ടാകാമെന്ന സംശയത്തില്‍ ഇന്ന് രാവിലെ ആറ്റിങ്ങല്‍ ഫയര്‍ഫോഴ്‌സ് സ്‌കൂബാ സംഘം പുഴയില്‍ തെരച്ചില്‍ നടത്തുകയായിുരന്നു. തുടര്ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കിളിമാനൂര്‍ സ്വദേശിയായ ഇയാള്‍ ആറ്റിങ്ങലിലാണ് ഇപ്പോള്‍ താമസിക്കുന്നത്. മരണ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Post Your Comments