പറവൂർ: മുൻ വൈരാഗ്യം മൂലം യുവാവിനെ വധിക്കാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. വാടാപ്പിളളി വിനീത് സണ്ണി(39)യെ വധിക്കാൻ ശ്രമിച്ച കേസിൽ കൈതാരം ബ്ലോക്ക്പടി കുന്നത്ത് വീട്ടിൽ സെബാസ്റ്റ്യൻ (സെബാട്ടി – 52)ആണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച രാത്രി ഒമ്പതിന് ബ്ലോക്ക് പടിയിൽ വച്ചാണ് സംഭവം. സെബാസ്റ്റ്യൻ വിനീതിന്റെ തലയിലും കൈയിലും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ വലതുകൈയുടെ ചെറുവിരൽ അറ്റു.
പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരതരമായതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. സെബാസ്റ്റ്യൻ 2015-ൽ ഒരു കൊലപാതകക്കേസിൽ ഒന്നര വർഷം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്ഐ പ്രശാന്ത് പി. നായർ എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments