മംഗലപുരം: റോഡ് മുറിച്ചു കടക്കവെ കാറിടിച്ച് യുവാവ് മരിച്ചു. മംഗലപുരം കൊപ്പം കൊപ്പത്തിൽ വീട്ടിൽ ബാബു- ലേഖ ദമ്പതികളുടെ മകൻ രാഹുൽ (34) ആണു മരിച്ചത്.
Read Also : സി പി എമ്മിനെതിരായ വെളിപ്പെടുത്തലിന് പിന്നാലെ ആകാശ് തില്ലങ്കേരിക്കെതിരെ സ്ത്രീത്വത്തെ അവഹേളിച്ചെന്ന് കേസ്
സഫ ആഡിറ്റോറിയത്തിനു മുന്നിൽ തിങ്കളാഴ്ച രാത്രി 7:30-നാണ് അപകടമുണ്ടായത്. രാഹുൽ റോഡ് മുറിച്ചു കടക്കവെ ആറ്റിങ്ങൽ ഭാഗത്തേക്കു പോകുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രാഹുൽ മറു ദിശയിൽ പോകുകയായിരുന്ന കാറിൽ വന്ന് ഇടിച്ചു. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ രാഹുൽ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കരിച്ചു. തോന്നയ്ക്കൽ ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയിലെ കരാർ തൊഴിലാളിയാണ് രാഹുൽ. സഹോദരൻ രഞ്ജിത്.
Post Your Comments