Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKerala

സി പി എമ്മിനെതിരായ വെളിപ്പെടുത്തലിന് പിന്നാലെ ആകാശ് തില്ലങ്കേരിക്കെതിരെ സ്ത്രീത്വത്തെ അവഹേളിച്ചെന്ന് കേസ്

കണ്ണൂര്‍ : ഷുഹൈബ് വധക്കേസില്‍ സി,പി.എമ്മിനെ സമ്മര്‍ദ്ദത്തിലാക്കിയ വെളിപ്പെടുത്തലിന് പിന്നാലെ ആകാശ് തില്ലങ്കേരിക്കെതിര പൊലീസ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മന്ത്രി എം.ബി. രാജേഷിന്റെ പേഴ്സണല്‍ സ്റ്റാഫിന്റെ ഭാര്യയുടെ പരാതിയിലാണ് കേസ്. തനിക്കെതിരെ ആകാശ് തില്ലങ്കേരി ഫേസ്ബുക്കിലൂടെ അപവാദ പ്രചരണം നടത്തിയെന്നാണ് പരാതിക്കാരിയായ ശ്രീലക്ഷ്മി അനുപ് പറയുന്നത്.

ഡി,വൈ,എഫ്.ഐ കമ്മിറ്റിയില്‍ ആകാശിനെതിരെ സംസാരിച്ചതിനാണ് പ്രകോപനത്തിന് കാരണമെന്ന് പരാതിയില്‍ പറയുന്നു. ആകാശും സുഹൃത്തുക്കളും കന്നെ ഫേസ്ബുക്കിലൂടെ അധിക്ഷേപിക്കുകയാണെന്നും പരാതിയിലുണ്ട്. ഷുഹൈബ് വധക്കേസില്‍ പാര്‍ട്ടി നേതൃത്വത്തിന് തലവേദനയായി മുഖ്യപ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു ആകാശിനെതിരെയുള്ള കേസ്.

ആകാശിനെതിരെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും രംഗത്ത് വന്നിരുന്നു. ഷുഹൈബ് വധക്കേസില്‍ പാര്‍ട്ടിയ്ക്ക് ബന്ധമില്ലെന്ന് എം വി ജയരാജന്‍ പറഞ്ഞു. കേസില്‍ ശരിയായ പ്രതികളാണ് പിടിക്കപ്പെട്ടിട്ടുള്ളത്. ഒരു വിധത്തിലുള്ള അന്വേഷണവും പാര്‍ട്ടി ഭയക്കുന്നില്ല, ആകാശ് തില്ലങ്കേരിയുടെ ആരോപണം തള്ളിയ ജയരാജന്‍ മാപ്പ് സാക്ഷിയാകാനുള്ള ഒന്നാം പ്രതിയുടെ ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചു.

ഡിവൈഎഫ്‌ഐ ബ്ളോക്ക് പ്രസിഡന്റ് സരീഷ്, ആകാശ് തില്ലങ്കേരിക്കെതിരായിട്ട ഫേസ്‌ബുക്ക് പോസ്‌റ്റിലെ മറുപടിയിലാണ് എടക്കാട് ഷുഹൈബ് വധക്കേസില്‍ പാര്‍ട്ടി നേതൃത്വത്തെ പ്രതിസ്ഥാനത്താക്കുന്ന ആരോപണവുമായി ആകാശ് രംഗത്തെത്തിയത്.ക്വട്ടേഷന് ആഹ്വാനം ചെയ്‌തവര്‍ക്ക് നല്ല ജോലി ലഭിച്ചെന്നും അത് നടപ്പാക്കിയവര്‍ക്ക് പട്ടിണിയും പടിയടച്ച്‌ പിണ്ഡം വയ്‌ക്കലുമാണ് പ്രതിഫലമെന്നാണ് ആകാശ് പറയുന്നത്.

പാര്‍ട്ടി തള്ളിയതോടെയാണ് തങ്ങള്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്. തെറ്റിലേക്ക് പോകാതിരിക്കാനോ തിരുത്തിക്കാനോ പാര്‍ട്ടി ശ്രമിച്ചില്ല. ക്ഷമ നശിച്ചതുകൊണ്ടാണ് ഇപ്പോള്‍ തുറന്നുപറയുന്നത്.’ ആകാശ് പറയുന്നു.പാര്‍ട്ടി സംരക്ഷിക്കാതിരുന്നപ്പോഴാണ് തെറ്റായ വഴി തിരഞ്ഞെടുക്കേണ്ടി വന്നത്. ആത്മഹത്യ മാത്രം മുന്നില്‍ അവശേഷിച്ചപ്പോഴാണ് പലവഴി സഞ്ചരിക്കേണ്ടി വന്നത്. പാ‌ര്‍ട്ടിയിലെ ഊതിവീര്‍പ്പിച്ച ബലൂണുകളെ പച്ചയ്‌ക്ക് നേരിടുമെന്നാണ് ആകാശ് തില്ലങ്കേരി പറയുന്നത്.

പോസ്‌റ്റില്‍ കമന്റ് ചെയ്‌തതിന് പിന്നാലെ ആകാശ് തില്ലങ്കേരിയ്‌ക്കെതിരെ മട്ടന്നൂരിലെ പാര്‍ട്ടി നേതാക്കളെ തേജോവധം ചെയ്യുന്നെന്ന പേരില്‍ പരാതി സിപിഎമ്മില്‍ ലഭിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഫേസ്‌ബുക്ക് പോസ്‌റ്റ് നീക്കം ചെയ്‌തിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button