കുമരകം: വെള്ളിമൂങ്ങയെ അവശനിലയിൽ കണ്ടെത്തി. കുമരകം അഞ്ചാം വർഡിൽ വിത്തുവട്ടിൽ ഫിലിപ്പ് വി. കുര്യന്റെ പുരയിടത്തിലാണ് അവശനിലയിൽ വെള്ളിമൂങ്ങയെ കണ്ടെത്തിയത്.
കുമരകത്ത് ഇന്നലെ രാവിലെയാണ് സംഭവം. പകൽ കാഴ്ച ഇല്ലാത്ത മൂങ്ങാ ചലനശേഷിയില്ലത്ത നിലയിലായിരുന്നു തെങ്ങിൽ തൈയുടെ ചുവട്ടിലായി ഇരുന്നത്. തളർന്നിരിക്കുന്ന മൂങ്ങയെ കണ്ടതോടെ വീട്ടുകാർ കുമരകത്തെയും കോട്ടയത്തെയും വനംവകുപ്പ് ഓഫീസുകളിൽ വിവരം അറിയിക്കുകയായിരുന്നു.
ആളുകൾ തൊട്ടരികിൽ ചെന്നിട്ടും ശബ്ദം ഉണ്ടാക്കിയിട്ടും ചലിക്കാതിരുന്നപ്പോഴാണ് മൂങ്ങ അവശനിലയിലാണെന്നറിഞ്ഞത്. തുടർന്ന്, സന്ധ്യയാേടെ വനപാലകരെത്തി മൂങ്ങയെ കൊണ്ടുപോയി.
Post Your Comments