Latest NewsKeralaCinemaMollywoodNewsEntertainmentMovie Gossips

‘ഇനിയെങ്കിലും ലാലേട്ടൻ പഴയകാല ഗോഷ്ടികൾക്ക് ഡിജിറ്റൽ പുനർജൻമം നൽകരുത്’: ജോൺ ഡിറ്റോ

അന്നുമിന്നും നിലവാരമില്ലാത്ത കഥാപാത്രമാണ് ആടുതോമ, അടൂർ സാർ പറഞ്ഞതു പോലെ നല്ലവനായ ഗുണ്ട

ആലപ്പുഴ: രണ്ടാം വരവിലും റെക്കോര്‍ഡ് നേട്ടവുമായി മുന്നേറുകയാണ് ഭദ്രൻ സംവിധാനം ചെയ്‌ത സ്ഫടികം എന്ന ചിത്രം. ഇപ്പോൾ ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനും അദ്ധ്യാപകനുമായ ജോൺ ഡിറ്റോ. സ്ഫടികം മഹാസംഭവമാണെന്ന് ഇപ്പോഴും കരുതുന്ന ഭദ്രൻ സാറിനോട് സഹതപിക്കുകയേ നിവൃത്തിയുള്ളൂ എന്ന് ജോൺ ഡിറ്റോ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

മലയാള സിനിമയിൽ നിലവാരമുള്ള കഥകളും കഥാപാത്രങ്ങളും ഉണ്ടായിരുന്ന ഇടത്തേക്കാണ്‌ ഭദ്രൻ സ്ഫടികം വലിച്ചിടുന്നതെന്നും അന്നുമിന്നും നിലവാരമില്ലാത്ത കഥാപാത്രമാണ് ആടുതോമയെന്നും അദ്ദേഹം പറഞ്ഞു.

ജോൺ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനായി വന്‍നിയന്ത്രണം: കുഞ്ഞിന് മരുന്നുവാങ്ങാൻ എത്തിയ കുടുംബത്തെ ഭീഷണിപ്പെടുത്തി പോലീസ്

സ്ഫടികം 1995 ൽ കണ്ടു.
പിന്നെ ചറപറ ടി.വി.യിലും കാസറ്റിലും സിഡിയിലും കണ്ടു..
പക്ഷെ അന്നുമിന്നും നിലവാരമില്ലാത്ത കഥാപാത്രമായാണ് ആടുതോമയെ എങ്ങനെ വിലയിരുത്തിയിട്ടും എനിക്ക് തോന്നിയത്.
അടൂർ സാർ പറഞ്ഞതു പോലെ നല്ലവനായ ഗുണ്ട…
മലയാള സിനിമയിൽ നിലവാരമുള്ള കഥകളും കഥാപാത്രങ്ങളും ഉണ്ടായിരുന്ന ഇടത്തേക്കാണ്‌ ഭദ്രൻ എന്ന സംവിധായകൻ സ്ഫടികം വലിച്ചിടുന്നത്.
കിരീടം എന്ന സിനിമയിൽ മനോഹരമായ രീതിയിൽ transition നടത്തുന്ന നായകനു പകരം ക്രിമിനൽ ആക്റ്റിവിറ്റിയാണ് സ്ഫടികത്തിൽ കാണുന്നത്.

ഒരു വയലൻസ് മൂവിയാണ് സ്ഫടികം.
തിലകൻ, KPAC ലളിത തുടങ്ങിയ ഒന്നാംകിട അഭിനേതാക്കളുടെ സാന്നിദ്ധ്യവും അഭിനയവുമാണ് സ്ഫടികത്തിലെ ഏക ആശ്വാസം.
കമേഴ്സ്യൽ സിനിമയായാലും മലയാള സിനിമയ്ക്ക് ഒരു നിലവാരമുണ്ടായിരുന്നു. അതിനെ തെലുങ്കു നിലവാരത്തിലേക്ക് വീഴ്ത്തിയത് സ്ഫടികത്തിലൂടെ ഭദ്രൻ സാറാണ് .
സ്ഫടികം മഹാസംഭവമാണെന്ന് ഇപ്പോഴും കരുതുന്ന ഭദ്രൻ സാറിനോട് സഹതപിക്കുകയേ നിവൃത്തിയുള്ളൂ..
സ്ഫടികം ബാലേ
സ്ഫടികം നാടകം
സ്ഫടികം തുള്ളൽ

ഇവകൂടി സംവിധാനം ചെയ്താൽ മിനിമം 50 കൊല്ലം കൂടി ഇതുമായി കഴിച്ചുകൂട്ടാം.
അടൂരിന്റെ നല്ലവനായ ഗുണ്ട എന്ന പ്രയോഗത്തിൽ അടൂരിനു നേരെ പലരും കുതിച്ചുചാടി. എത്ര ആപ്റ്റ് ആന്റ് ഷാർപ് ആണ് അത്. ഇനിയെങ്കിലും ലാലേട്ടൻ പഴയകാല ഗോഷ്ടികൾക്ക് digital പുനർജൻമം നൽകരുത്. വേണമെങ്കിൽ കിരീടം, ദശരഥം തുടങ്ങിയ പടങ്ങൾ റീ റിലീസ് ചെയ്യുക..
2000 Kids ഉം 90 Kids ഉം അറിയട്ടെ, ലാലേട്ടാ നിങ്ങൾ അസാധ്യ നടനായിരുന്നു എന്ന്..

shortlink

Related Articles

Post Your Comments

Related Articles


Back to top button