ErnakulamLatest NewsKeralaNattuvarthaNews

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനായി വന്‍നിയന്ത്രണം: കുഞ്ഞിന് മരുന്നുവാങ്ങാൻ എത്തിയ കുടുംബത്തെ ഭീഷണിപ്പെടുത്തി പോലീസ്

കൊച്ചി: കുഞ്ഞിന് മരുന്നുവാങ്ങാനായി റോഡരുകിൽ കാർ പാർക്ക് ചെയ്യാനൊരുങ്ങിയ കുടുംബത്തിന് പോലീസ് ഭീഷണി. കാലടി മറ്റൂരിൽ നടന്ന സംഭവത്തിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തുന്നതിനാൽ കാർ പാർക്ക് ചെയ്യരുതെന്ന് കുടുംബത്തെ പോലീസ് ഭീഷണിപ്പെടുത്തുകയായിരുന്നു.

സംഭവം ചോദ്യംചെയ്ത മെഡിക്കൽഷോപ്പ് ഉടമയോട് കട അടപ്പിക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുഞ്ഞിന്റെ അമ്മയെ വിമാനത്താവളത്തില്‍ എത്തിച്ച ശേഷം മടങ്ങുമ്പോഴാണ് പോലീസ് ഭീഷണിപ്പെടുത്തിയത്.

കോഴിക്കോട്ടെ ആദിവാസി യുവാവിന്‍റെ മരണം ആത്മഹത്യയെന്ന് ഡോക്ടര്‍; ശരീരത്തിലെ മുറിവുകള്‍ മരത്തില്‍ കയറുമ്പോള്‍ ഉണ്ടായത് 

സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും പോലീസ് ഉന്നതർക്കും പരാതി നൽകിയെന്ന് കുടുംബം വ്യക്തമാക്കി. കുഞ്ഞിന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മരുന്നു വാങ്ങാനായി വഴിയരികിലെ മെഡിക്കല്‍ ഷോപ്പിന് മുന്നില്‍ കാര്‍ നിര്‍ത്തിയപ്പോൾ എസ്‌ഐ എത്തി വണ്ടി മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് കടയുടമ പറയുന്നു.

തുടര്‍ന്ന്, കാര്‍ മറ്റൊരു ഭാഗത്തേക്ക് മാറ്റിയിട്ട ശേഷം കുഞ്ഞിനെയും എടുത്ത് കടയിലെത്തി മരുന്നു വാങ്ങി. കടയിൽ നിന്ന് മരുന്നു വാങ്ങി മടങ്ങുമ്പോള്‍ എസ്‌ഐ വീണ്ടും തട്ടിക്കയറി. ഇതുകണ്ട് ചോദ്യം ചെയ്ത കടയുടമയോടും എസ്‌ഐ തട്ടിക്കയറിയെന്ന് കുടുംബം പരാതിയിൽ പറയുന്നു.

 

shortlink

Post Your Comments


Back to top button