തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന്റെ വീട് ആക്രമിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം കണ്ണൂര്‍ സ്വദേശി മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ മാനസിക വൈകല്യമുള്ള ആളാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ ഈ സംഭവത്തെ വിമര്‍ശിച്ചും പരിഹസിച്ചും ശ്രീജ നെയ്യാറ്റിന്‍കര രംഗത്ത് വന്നിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് അവര്‍ ബിജെപിയെ പരിഹസിച്ച് രംഗത്ത് എത്തിയത്.
Read Also: എന്റെ ആ ആൺ ശരീരം അധികനാൾ എനിക്ക് ചുമക്കാൻ കഴിയില്ലായിരുന്നു: രഞ്ചു രെഞ്ജിമാർ
വി മുരളീധരന്റെ വീട് ആക്രമിച്ച കേസിലെ പ്രതി മനോജിന് പകരം വല്ല മനാഫോ മന്‍സൂറോ ആയിരുന്നുവെങ്കില്‍ ആ ഖ്വയ്ദ, ഈ ഖ്വയ്ദ, മറ്റേ ഖ്വയ്ദ, എന്ന് വേണ്ട ഐഎസ് ബന്ധം വരെ സംഘികള്‍ ചര്‍ച്ച ചെയ്യുമായിരുന്നു എന്നാണ് ശ്രീജ ഫേസ്ബുക്കില്‍ കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘ഹിന്ദുത്വവാദിയും കേന്ദ്രമന്ത്രിയുമായ വി മുരളീധരന്റെ വീട് ആക്രമിച്ച കേസിലെ പ്രതി മനോജിന് പകരം വല്ല മനാഫോ മന്‍സൂറോ ഒക്കെ ആയിരുന്നെങ്കില്‍ കേരളത്തില്‍ ഇന്നൊരു ചാകര ആയിരുന്നേനെ … ആ ഖ്വയ്ദ, ഈ ഖ്വയ്ദ, മറ്റേ ഖ്വയ്ദ, മറിച്ച ഖ്വയ്ദ എന്ന് വേണ്ട ഐ എസ് ബന്ധം വരെ ചര്‍ച്ച ചെയ്യുമായിരുന്നു .. മുസ്ലീം സംഘടനകള്‍ മുഴുവന്‍ മാപ്പും പറയേണ്ടി വന്നേനെ … മനോജ് ആയോണ്ട് പിന്നെ കുഴപ്പമില്ല മാനസികരോഗിയായി …
പശുവിനെ കെട്ടിപ്പിടിച്ച് മാനസിക രോഗം മാറ്റാമെന്നിരിക്കെ അയാളെ അറസ്റ്റ് ചെയ്തതിനോട് തീരേ യോജിപ്പില്ല എന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന ഇതുവരെ വന്നില്ലേ മിത്രങ്ങളേ’
Post Your Comments