ഷാര്‍ജ: ഷാര്‍ജയില്‍ നടന്ന ‘ ഈറന്‍ മേഘം’ എന്ന സംഗീതനിശ തനിക്ക് മറക്കാനാകാത്ത അനുഭവമാണെന്ന് ഗായകന്‍ എം.ജി ശ്രീകുമാര്‍. ഇതുവരെ തനിക്ക് കിട്ടാത്ത വലിയ അംഗീകാരമാണ് അന്നവിടെ നിന്ന് ലഭിച്ചതെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി. എ.ഡി.എന്‍.ഒ.സി ഗ്രൂപ്പിന്റെ എച്ച്എസ്ഇ യൂണിറ്റ് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ മൊഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ മര്‍സൂഖി അദ്ദേഹത്തിന്റെ എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തന്നെ ഒരു ഡയറക്ടര്‍ ബോര്‍ഡ് അംഗമായി പ്രഖ്യാപിച്ച സംഭവമാണ് ശ്രീകുമാര്‍ തന്റെ കുറിപ്പില്‍ പറയുന്നത്.
എം.ജി ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു ഷാര്‍ജയില്‍ ‘ ഈറന്‍ മേഘം’ എന്ന സംഗീതനിശ നടന്നത്.
Read Also: സാധാരണക്കാര്‍ക്ക് സ്വര്‍ണം അപ്രാപ്യമാകുന്നു, കേരളചരിത്രത്തിലാദ്യമായി പവന്‍വില 59,000 രൂപ തൊട്ടു
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..
‘ഇതുവരെ എനിക്ക് കിട്ടാത്ത ഒരു വലിയ അംഗീകാരം ഷാര്‍ജ H.E. MOHAMED BIN ABDULLA AL MARZOOQI എനിക്ക് തന്നതില്‍ ഒരുപാടു സന്തോഷം .അദ്ദേഹത്തിന്റെ എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ എന്നെ ഒരു ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ആയി പ്രഖ്യാപിച്ചു .When I said I will work for you, he said no, you are my partner and board member. Thank you sir ??????’
Post Your Comments