
ചാവക്കാട്: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. എടക്കഴിയൂര്‍ തിരുത്തിക്കാട്ട് പിലാക്കല്‍ വീട്ടില്‍ മുഹമ്മദ് ഷഹീനെയാണ് (22) എക്സൈസ് പട്രോളിങ്ങിനിടെ പിടികൂടിയത്.
Read Also : കേരളത്തിന്റെ ധനസ്ഥിതി അപകടകരമായ സാഹചര്യത്തില്‍, ഉടന്‍ എന്തെങ്കിലും ചെയ്യണം: ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍
വ്യാഴാഴ്ച വൈകീട്ട് നാലിനാണ് സംഭവം. എടക്കഴിയൂര്‍ വളയംതോട് ഭാഗത്തു നിന്ന് പിടിയിലായ യുവാവിൽ നിന്ന് 2.68 ഗ്രാം എം.ഡി.എം.എയും പിടികൂടി. സംശയാസ്പദമായ സാഹചര്യത്തില്‍ ഇയാള്‍ റോഡില്‍ നില്‍ക്കുന്നത് കണ്ട് ചാവക്കാട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഡി.വി. ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം ചോദ്യം ചെയ്യുകയും പരിശോധിക്കുകയും ചെയ്തപ്പോഴാണ് ഇയാളില്‍നിന്ന് എം.ഡി.എം.എ കണ്ടെത്തിയത്. ആവശ്യക്കാര്‍ക്ക് വില്പന നടത്താന്‍ കാത്തുനില്‍ക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രിവന്റിവ് ഓഫീസര്‍മാരായ പി.എല്‍. ജോസഫ്, ടി.എസ്. സജി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി.കെ. റാഫി, പി.ഇ. അനീസ് മുഹമ്മദ്, കെ. ശരത്ത്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ പി.ബി. റൂബി, ഡ്രൈവര്‍ അബ്ദുൽ റഫീക്ക് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments