തിരുവനന്തപുരം: ബജറ്റിലെ നികുതി വര്‍ദ്ധനയെ ന്യായീകരിച്ചും, സിഎജി റിപ്പോരട്ടിലെ കണ്ടെത്തലുകളില്‍ പ്രതികരിച്ചും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ രംഗത്ത്. സംസ്ഥാനത്തിന്റെ ധനസ്ഥിതി അത്ര മെച്ചമല്ല, അപകടകരമായ സാഹചര്യം ഉണ്ട്. വ്യക്തിപരമായ താല്‍പര്യം കൊണ്ടല്ല സെസ്സ് ഏര്‍പ്പെടുത്തിയത്, സംസ്ഥാന താല്‍പര്യമാണ് പരിഗണിച്ചത്. ഇത്രയധികം ആക്രമണം വേണോ എന്ന് പ്രതിപക്ഷവും മാധ്യമങ്ങളും ആലോചിക്കണം. കേരളത്തിന്റെ തനത് വരുമാനം കൂടി. 26000 കോടിയായത് അഭിമാനകരമാണ്’, മന്ത്രി ചൂണ്ടിക്കാട്ടി.
Read Also: ‘എന്നെ മുഴുവനായി നശിപ്പിച്ചു, ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയാനുള്ള ഒരു വസ്തുവല്ല ഞാൻ’: സജി നായർ
അതേസമയം, റവന്യു കുടിശിക പിരിച്ചെടുക്കുന്നതിലെ വീഴ്ചയില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിഎജി റിപ്പോര്‍ട്ട് ഇന്നലെ നിയമസഭയില്‍ വച്ചിരുന്നു. അഞ്ച് വര്‍ഷത്തിലേറെയായി 7100 കോടിരൂപ 12 വകുപ്പുകള്‍ പിരിച്ചെടുക്കാനുണ്ടെന്നാണ് സിഎജി റിപ്പോര്‍ട്ടിലെ കുറ്റപ്പെടുത്തല്‍. നികുതി ഘടനയും നിരക്കും നിശ്ചയിച്ചതിലടക്കം വീഴ്ചകളുണ്ടെന്നും ചൂണ്ടിക്കാടുന്ന സിഎജി റിപ്പോര്‍ട്ട് സര്‍ക്കാറിന് തിരിച്ചടിയുണ്ടാക്കുന്നതാണ്.
Post Your Comments