![](/wp-content/uploads/2023/02/turkey-lady.gif)
ന്യൂഡല്‍ഹി: ഭൂകമ്പത്തില്‍ വ്യാപകനാശമുണ്ടായ തുര്‍ക്കിയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഇന്ത്യന്‍ ആര്‍മിയിലെ സൈനിക ഉദ്യോഗസ്ഥയെ ചേര്‍ത്തുപിടിച്ച് തുര്‍ക്കി വനിത ചുംബിക്കുന്ന ചിത്രം വൈറല്‍. ഇന്ത്യന്‍ ആര്‍മിയുടെ അഡിഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്റെ (എഡിജി പിഐ) ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘വി കെയര്‍’ എന്ന അടിക്കുറിപ്പിനൊപ്പമാണ് ചിത്രം.
Read Also: പാലില്‍ മാരക രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നതായി കണ്ടെത്തി
ഭൂകമ്പത്തെത്തുടര്‍ന്ന് തുര്‍ക്കിയെയും സിറിയയെയും സഹായിക്കാന്‍ ഇന്ത്യ ആരംഭിച്ച ‘ഓപറേഷന്‍ ദോസ്തി’നു കീഴില്‍, രണ്ട് രാജ്യങ്ങളിലേക്കും രക്ഷാപ്രവര്‍ത്തന സംഘങ്ങളെയും മെഡിക്കല്‍ ടീമുകളെയും അയച്ചിട്ടുണ്ട്. ഇന്ത്യന്‍ സൈന്യം ദുരിത മേഖലയില്‍ ആശുപത്രി നിര്‍മിക്കുന്നതിന്റെയും ഭൂകമ്പ ബാധിത മേഖലയിലെ താമസക്കാരെ ചികിത്സിക്കുന്നതിന്റെയും ചിത്രങ്ങള്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ നേരത്തേ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.
Post Your Comments