മുംബൈ: റോഡ് നിയമങ്ങള്‍ കാറ്റില്‍ പറത്തി ഓടുന്ന ഇരുചക്രവാഹനത്തിലെ യുവതിയുടെയും യുവാവിന്റെയും ആലിംഗന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ഇരുകൂട്ടരെയും തേടി ഇറങ്ങിയിരിക്കുകയാണ് പൊലീസ്. മുംബൈ ബാന്ദ്ര റിക്ലമേഷന്‍ ഏരിയയില്‍ നിന്നുള്ളതാണ് വീഡിയോ. ഓടുന്ന സ്‌കൂട്ടറില്‍ പുതപ്പുമൂടി അഭിമുഖമായി ഇരുന്ന് പരസ്പരം ആലിംഗനം ചെയ്യുന്ന കമിതാക്കളുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Read Also: ആഡ് ബ്ലോക്കർ ആപ്പുകൾക്കെതിരെ സ്വരം കടുപ്പിച്ച് യൂട്യൂബ്, നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും
ഒരു യാത്രക്കാരനാണ് വീഡിയോ പകര്‍ത്തിയത്. സ്‌കൂട്ടറില്‍ പുതപ്പുമൂടി അഭിമുഖമായി ഇരിക്കുന്ന യുവതിയും യുവാവും പരസ്പരം മുറുകെ ആലിംഗനം ചെയ്യുന്നതാണ് വീഡിയോയില്‍. വീഡിയോ പകര്‍ത്തുന്നയാളെ നോക്കി യുവതി പുഞ്ചിരിക്കുന്നതും കാണാം. ഹെല്‍മെറ്റ് പോലും ധരിക്കാതെയാണ് ഈ സ്‌നേഹപ്രകടനം.
Post Your Comments