ബെംഗളൂരു: ചാന്ദ്രയാന്‍-2 ലക്ഷ്യത്തിനു തൊട്ടടുത്ത് തിരിച്ചടി നേരിട്ടതില്‍ രാജ്യം ഐ.എസ്.ആര്‍.ഒയിലെ ഓരോ ശാസ്ത്രജ്ഞന്മാര്‍ക്കൊപ്പവും ഉണ്ടെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച മോദി വികാരാധീനനായ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവനെ ചേര്‍ത്തുപിടിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷം പ്രധാനമന്ത്രി മടങ്ങാനൊരുങ്ങവേ യാത്ര അയക്കാന്‍ എത്തിയ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ.ശിവന്‍ നിയന്ത്രണം വിട്ട് കരയുകയായിരുന്നു. ഇതു കണ്ട പ്രധാനമന്ത്രി അദ്ദേഹത്തെ സ്വന്തം മാറോടണച്ച് പുറത്ത് തട്ടി ആശ്വസിപ്പിച്ചു.കണ്ടു നിന്നവരും സങ്കടത്തിലായി. ബഹിരാകാശ പദ്ധതിയില്‍ അഭിമാനിക്കാമെന്നും ലക്ഷ്യത്തിനു തൊട്ടടുത്തെത്താനായതോടെ ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യം കൂടുതല്‍ ശക്തമായെന്നും
അദ്ദേഹം പറഞ്ഞു.
ഏത് ദൗത്യത്തിലായാലും ജയപരാജയങ്ങള്‍ സ്വാഭാവികമാണ്. രാജ്യം ശാസ്ത്രജ്ഞരില്‍ വിശ്വാസമര്‍പ്പിക്കുകയാണ്. ഞങ്ങള്‍ക്ക് നിങ്ങളില്‍ എന്നും പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചടിയില്‍ തളരരുത്. രാജ്യം മുഴുവന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. കുറച്ച് മണിക്കൂറുകളായി നിങ്ങള്‍ എന്താണു ചെയ്യുന്നതെന്ന് നിങ്ങളുടെ കണ്ണുകള്‍ പറയുന്നുണ്ട്. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇന്ത്യയുടെ അഭിവാദ്യം അര്‍പ്പിക്കുകയാണ്. കുറച്ചു മണിക്കൂറുകളായി രാജ്യം അല്‍പം സങ്കടത്തിലാണ്. എന്നാല്‍, തിരിച്ചടികളില്‍ ആരും തളരരുത്. നമ്മുടെ ശാസ്ത്രജ്ഞര്‍ക്കൊപ്പം എല്ലാവരും ഐക്യപ്പെടുകയാണെന്നും ചാന്ദ്രയാന്‍-2 ലെ ലാന്‍ഡര്‍ നിയന്ത്രിക്കുന്ന ബെംഗളൂരു പീനിയ ഇസ്ട്രാക്കിലെ മിഷന്‍ ഓപറേഷന്‍ കോംപ്ലക്സില്‍ നടത്തിയ അഭിസംബോധനയില്‍ പ്രധാനമന്ത്രി പറഞ്ഞു.
ചാന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനില്‍ ഇറങ്ങുന്നതിനു തൊട്ടുമുമ്പ് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടിരുന്നു. വിക്രം ലാന്‍ഡര്‍ ചന്ദ്രലിറങ്ങാന്‍ 2.1 കിലോമീറ്റര്‍ മാത്രം ബാക്കി നില്‍ക്കേയാണ് ബന്ധം നഷ്ടപ്പെട്ടതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്‍ അറിയിച്ചു.
#WATCH PM Narendra Modi hugged and consoled ISRO Chief K Sivan after he(Sivan) broke down. #Chandrayaan2 pic.twitter.com/R1d0C4LjAh
— ANI (@ANI) September 7, 2019
Post Your Comments