News

ഔദ്യോഗികമായി മണിപ്പൂരിലെത്തിയ ബീഹാര്‍ എംഎല്‍എ വിവാദത്തില്‍; ടീനേജുകാരിയുടെ തോളില്‍ കൈയിട്ട് നൃത്തം ചെയ്യുന്ന ദൃശ്യം പുറത്ത്

ഗുവാഹത്തി: പഠനയാത്രയ്ക്കിടെ കൗമാരക്കാരിയുമായി നൃത്തം ചെയ്യുന്ന എംഎല്‍എ ക്യാമറക്കുടുക്കില്‍. രാഷ്ട്രീയ ജനതാദള്‍ എംഎല്‍എ യദുവംശേഷ് കുമാര്‍ യാദവാണ് മ്യാന്‍മര്‍ അതിര്‍ത്തിയിലെ മോറെ ടൗണില്‍ നടത്തിയ പ്രകടനംകൊണ്ട് വിവാദത്തിലായത്. തോളില്‍ നിന്ന് ഇയാളുടെ കയ്യെടുത്ത് മാറ്റാന്‍ പെണ്‍കുട്ടി ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെയായിരുന്നു എംഎല്‍എയുടെ പ്രകടനം. എംഎല്‍എയുടെ നടപടിയില്‍ പെണ്‍കുട്ടി അസ്വസ്ഥയാണെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

എംഎല്‍എ യദുവംശേഷ് കുമാര്‍ യാദവും മറ്റ് മൂന്ന് എംഎല്‍എമാരും ചേര്‍ന്ന് ജൂണ്‍ ഒന്നിനാണ് മോറെ സന്ദര്‍ശിച്ചത്. ബീഹാര്‍ നിയമസഭയുടെ ഇന്റേണല്‍ റിസോഴ്സ് കമ്മിറ്റി അംഗങ്ങളെന്ന നിലയിലായിരുന്നു സന്ദര്‍ശനം. ബീഹാറിലെ പിപ്ര നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന യാദവ്, സമിതി ചെയര്‍മാന്‍ കൂടിയാണ്. ബി.ജെ.പി.യുടെ സച്ചിന്‍ പ്രസാദ് സിംഗ്, ജെഡിയുവിന്റെ രാജ് കുമാര്‍ റായി, ആര്‍ജെഡിയുടെ രാജ പക്സര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.

എന്‍ഡിഎ സര്‍ക്കാരിന്റെ ഈസ്റ്റ് പോളിസിയുമായി ബന്ധപ്പെട്ടായിരുന്നു എംഎല്‍എമാരുടൈ സന്ദര്‍ശനം. ഇംഫാല്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് മണിപ്പൂര്‍ നിമസഭയിലെ ഉദ്യോഗസ്ഥനാണ്് യാദവിനെയും സംഘത്തെയും സഹായിക്കാനായി കൂടെയുണ്ടായിരുന്നതെന്നാണ്. എന്നാല്‍ വീഡിയോയില്‍ കാണപ്പെട്ടവര്‍ കമ്മിറ്റിയിലെ മറ്റ് അംഗങ്ങളായ എംഎല്‍എമാരാണോ എന്നതില്‍ ഉറപ്പ് വരുത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button