ന്യൂഡൽഹി: ലോകം മുഴുവനുള്ള ക്രിക്കറ്റ് പ്രേമികൾ 2023 ലെ വനിതാ ഐപിഎൽ ഷെഡ്യൂളിനായി കാത്തിരിക്കുകയാണ്. 2023 മാർച്ച് 3 മുതൽ 26 വരെയുള്ള തീയതികളിൽ ഡബ്ല്യുഐപിഎൽ നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മത്സരങ്ങൾ നടത്താൻ ആറ് സോണുകളിൽ നിന്ന് (നോർത്ത്, ഈസ്റ്റ്, വെസ്റ്റ്, സൗത്ത്, സെൻട്രൽ, നോർത്ത് ഈസ്റ്റ്) ഓരോ നഗരത്തെ തിരഞ്ഞെടുക്കണം, നിലവിലെ ഐപിഎൽ വേദികളിൽ ടൂർണമെന്റ് നടത്തുക എന്നീ രണ്ട് നിർദ്ദേശങ്ങളാണ് ലീഗിന് ആതിഥേയത്വം വഹിക്കാൻ ബിസിസിഐ മുന്നോട്ട് വെച്ചിരുന്നത്.
നിലവിൽ ബോർഡ് അതിന്റെ ടെൻഡറിൽ, മത്സരങ്ങൾ നടത്താവുന്ന വേദികളും സ്റ്റേഡിയങ്ങളുടെ ശേഷിയും സഹിതം 10 നഗരങ്ങളെ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. അഹമ്മദാബാദ് (നരേന്ദ്ര മോദി സ്റ്റേഡിയം, ശേഷി 112,560 പേർ), കൊൽക്കത്ത (ഈഡൻ ഗാർഡൻസ്, 65,000), ചെന്നൈ (എംഎ ചിദംബരം സ്റ്റേഡിയം, 50,000), ബാംഗ്ലൂർ (എം ചിന്നസ്വാമി സ്റ്റേഡിയം, 42,000), ഡൽഹി (അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം, 55,000), ധർമശാല (എച്ച്പിസിഎ സ്റ്റേഡിയം, 20,900), ഗുവാഹത്തി (ബർസപാര സ്റ്റേഡിയം, 38,650), ഇൻഡോർ (ഹോൾക്കർ സ്റ്റേഡിയം, 26,900), ലഖ്‌നൗ (എബി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയം, 48,800), മുംബൈ (വാങ്കഡെ / DY പാട്ടീൽ / ബ്രാബോൺ സ്റ്റേഡിയങ്ങൾ) എന്നിവയാണ് ഷോർട്ട് ലിസ്റ്റ് ചെയ്ത നഗരങ്ങളും സ്റ്റേഡിയങ്ങളും.
Post Your Comments