Latest NewsNewsInternational

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെങ്കിലും വിദേശയാത്ര മുടക്കാതെ പാക് സർക്കാർ: ശക്തമായ പ്രതിഷേധവുമായി ജനങ്ങൾ

ഇസ്ലാമാബാദ്: വലിയ സാമ്പത്തിക പ്രതിസന്ധിയാണ് പാകിസ്ഥാൻ നേരിടുന്നത്. ഭക്ഷണത്തിനും ഇന്ധനത്തിനും ഉൾപ്പെടെ വലിയ ക്ഷാമം രാജ്യത്തെ ജനങ്ങൾ നേരിടുന്നു. എന്നാൽ, ഇതൊന്നും പരിഹരിക്കാതെ വിദേശയാത്ര നടത്താനുള്ള തിരക്കിലാണ് പാകിസ്താൻ ഭരണകൂടം.

Read Also: സഹോദര പുത്രനുമായി അവിഹിതം: കൈയ്യോടെ പൊക്കിയ ഭർത്താവിനെ കൊന്ന് തള്ളി ഭാര്യ, കൂട്ട് നിന്ന് കാമുകൻ – നാടിനെ നടുക്കിയ സംഭവം

ഇതോടെ സർക്കാരിനെതിരെ വലിയ പ്രതിഷേധവുമായി പാക് ജനത തെരുവിലിറങ്ങിയിരിക്കുകയാണ്. ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള വസ്തുക്കൾക്ക് രാജ്യത്ത് വില വർദ്ധിച്ച സാഹചര്യത്തിലാണ് ജനങ്ങൾ പ്രതിഷേധം ശക്തമാക്കിയത്. സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ജനങ്ങൾ വലയുമ്പോഴും പാക് അധീന കശ്മീർ പ്രസിഡന്റ് ബാരിസ്റ്റർ സുൽത്താൻ മെഹമൂദ് ചൗധരി നടത്തിയ വിദേശ യാത്ര വിവാദമാകുകയാണ്.

തുർക്കി, യുകെ, ബെൽജിയം തുടങ്ങിയവിടങ്ങളിലാണ് മെഹമൂദ് ചൗധരി യാത്ര നടത്തിയത്. രണ്ടാഴ്ചത്തെക്കായിരുന്നു ചൗധരിയുടെ വിദേശ സന്ദർശനം. സാമ്പത്തിക പ്രതിസന്ധിയ്ക്ക് പരിഹാരം കാണാതെ നേതാക്കൾ നടത്തുന്ന വിദേശ സന്ദർശനത്തിനെതിരെയാണ് ജനങ്ങളുടെ പ്രതിഷേധ പ്രകടനം. രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പകരം വിദേശയാത്ര നടത്തി വിനോദം കണ്ടെത്തുന്ന നേതാക്കൾക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്.

Read Also: ‘വിഡ്ഢികൾ ബാൻ ചെയ്യാൻ നടന്ന പത്താൻ നേടിയത് 700 കോടി, മോദിയുടെ ചിത്രം 30 കോടി പോലും നേടിയില്ല’: പരിഹസിച്ച് പ്രകാശ് രാജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button