KeralaNattuvarthaLatest NewsNews

ഡോക്ടറേറ്റ് വിവാദം: ചിന്ത ജെറോമിനെതിരായ ചർച്ചകൾ വ്യക്തിപരമായ അധിക്ഷേപമായി മാറിയെന്ന് ശിഹാബുദ്ധീൻ പൊയ്തും കടവ്

കോഴിക്കോട്: ഡോക്ടറേറ്റ് വിവാദത്തിൽ സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന് പിന്തുണയുമായി സാഹിത്യകാരൻ ശിഹാബുദ്ധീൻ പൊയ്തുംകടവ് രംഗത്ത്. ഡോക്ടറേറ്റുമായി ബന്ധപ്പെട്ട് ചിന്ത ജെറോമിന്റെ പേരിൽ നടന്ന ചർച്ചകൾ കേവലം വ്യക്തിപരമായ അധിക്ഷേപമായി മാറിയെന്ന് ശിഹാബുദ്ധീൻ പൊയ്തും കടവ് പറഞ്ഞു.

സാമൂഹ്യ വ്യവസ്ഥയുടെ തകരാറിനെ പരിഹരിക്കാൻ ഒരു വ്യക്തിയെ പിടിച്ച് പ്രതീകാത്മകബലിക്ക് വിധേയമാക്കലാണ് നടന്നതെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. കേവലമായ ഗോത്ര നീതിബോധത്തിൻ്റെ പ്രതീകാത്മകബലിയല്ല നമുക്ക് വേണ്ടതെന്നും ഭാവിയിൽ ഇതിനെയൊക്കെ ഗുണപരമായി പരിഷ്ക്കരിക്കുന്ന പരിഹാരങ്ങളാണെന്നും ശിഹാബുദ്ധീൻ പൊയ്തും കടവ് കൂട്ടിച്ചേർത്തു.

ശിഹാബുദ്ധീൻ പൊയ്തും കടവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

“ഡോക്ടറേറ്റുമായി ബന്ധപ്പെട്ട് ശ്രീമതി ചിന്ത ജെറോമിൻ്റെ പേരിൽ നടക്കുന്ന ചർച്ചയും ബഹളവും സംവാദവും കേവലം വ്യക്തിപരമായ അധിക്ഷേപമായി ചുരുങ്ങുന്നത് കഷ്ടമാണ്. സാമൂഹ്യ വ്യവസ്ഥയുടെ തകരാറിനെ പരിഹരിക്കാൻ ഒരു വ്യക്തിയെ പിടിച്ച് പ്രതീകാത്മകബലിക്ക് വിധേയമാക്കലാണിതെന്ന് ഇപ്പോൾ തോന്നുന്നു. കേവലമായ ഗോത്ര നീതിബോധത്തിൻ്റെ പ്രതീകാത്മകബലിയല്ല നമുക്ക് വേണ്ടത്; ഭാവിയിൽ ഇതിനെയൊക്കെ ഗുണപരമായി പരിഷ്ക്കരിക്കുന്ന പരിഹാരങ്ങളാണ്. അതിന്നായി നമുക്ക് എന്ത് ചെയ്യാനാവും എന്നാണിനി ആലോചിക്കേണ്ടത്.

പിണറായി സർക്കാർ സംസ്ഥാനം കണ്ട ഏറ്റവും വലിയ ജനവിരുദ്ധ സർക്കാർ: കെ സുരേന്ദ്രൻ
എൻ്റെ അഭിപ്രായത്തിൽ , കഴിഞ്ഞ പത്ത് വർഷത്തിനകത്ത് മാനവിക വിഷയങ്ങളിൽ പി.എച്ച്.ഡി എടുത്തവരുടെ പേപ്പറുകൾ പുന:പരിശോധിക്കാൻ വിഷയ വിദഗ്ദരുടെ ഒരു വിജിലൻസ് കമ്മിറ്റി ഉണ്ടാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.ഈ കമ്മിറ്റിയിൽ ഏതെങ്കിലും പാർട്ടി അടിമത്ത ബോധമുള്ളവരോ മാനസിക ദൗർബല്യമുള്ളവരോ പാടില്ല. നീതിബോധത്തിൽ പ്രസിദ്ധരായ റിട്ടയർഡ് ജഡ്ജിമാരുടെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും നിയമവിദഗ്ദരുടെയും സേവനം ഈ വിജിലൻസ് കമ്മിറ്റിയിൽ വേണ്ടതാണ്.

പി.എച്ച്.ഡി നേടാൻ ഇടയായ പേപ്പറിൽ കളവുകളും ഉഡായിപ്പുകളും കണ്ടെത്തിയാൽ അവരെ സർവീസിൽ നിന്ന് നീക്കം ചെയ്യുകയോ ഡിമോട്ട് ചെയ്യുകയോ ചെയ്യുന്നത് ഈ അഴിമതിയെ ഭയപ്പെടുത്തി തടയാൻ സഹായിച്ചെന്നിരിക്കും. വിജിലൻസ് കമ്മിറ്റിക്ക് മുന്നിൽ സ്വമേധയാ കീഴടങ്ങുന്നവർക്ക് ശിക്ഷയിൽ ചില ഇളവുകളും നല്കാവുന്നതാണ്. ഈ വിധമൊക്കെയുള്ള ശുദ്ധീകരണ പ്രക്രിയ, നമ്മുടെ ഉപരി പഠന രംഗത്തിൻ്റെ നിലവാരം ഉയർത്താൻ തീർച്ചയായും സഹായിക്കും.

കേരളത്തിൽ കോൺഗ്രസ് ഇനി ഹർത്താലിന് ആഹ്വാനം ചെയ്യില്ല: പ്രഖ്യാപനവുമായി കെ സുധാകരൻ

ഒരു നാട്ടിലെ വിദ്യാഭ്യാസ സമ്പ്രദായം നശിച്ചാൽ എല്ലാം നശിച്ചു എന്ന് പൗരന്മാരായ നമ്മൾ മനസ്സിലാക്കേണ്ടതാണ്.എല്ലാം ഊടുവഴിയിലൂടെ നേടുന്ന മലയാളി ശരാശരി ഉഡായിപ്പ് ‘ബുദ്ധി’ ഉണ്ടാക്കി വെക്കുന്ന വിനാശങ്ങൾ അതിഭയങ്കരമാണ്. ഇങ്ങനെ നമുക്ക് അധികനാൾ തുടരാനാവില്ല. ഇതിനെ അതിജീവിക്കുവാനുള്ള വഴികളെപ്പറ്റി നാം ആലോചിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. അതല്ലാതെ ഒരു വ്യക്തിയെ പിടിച്ച് ആർപ്പ് വിളി മുഴക്കി പ്രതീകാത്മക ബലിയ്ക്ക് വിധിച്ച് ആഘോഷിക്കുന്ന ഗോത്ര വികാരത്തിൽ സ്തംഭിക്കുകയല്ല നാം ചെയ്യേണ്ടത് .

ഒരാൾക്കും ഒറ്റയ്ക്ക് ചീത്തയാനാവില്ല. സാമൂഹ്യ സാഹചര്യങ്ങളെ പഠിക്കുകയും ആരോഗ്യകരമായ പരിഹാരങ്ങൾ കണ്ടെത്തി പ്രതിരോധിക്കുകയുമാണ് പരിഷ്കൃത സമൂഹം ചെയ്യേണ്ടത്. വ്യക്തിഹത്യ ഏത് സാഹചര്യത്തിലും തീർച്ചയായും ഒരു തിന്മയാണ്. പ്രത്യേകിച്ച് ,ഇത്തരമൊരു സാഹചര്യത്തിൽ.

‘കേന്ദ്ര സർക്കാർ കക്കൂസ് പണിയാൻ വേണ്ടി ഇന്ധന വില കൂട്ടി, കേരളം ക്ഷേമപെൻഷനുകൾ നൽകാൻ വേണ്ടിയും’: ജോമോൾ ജോസഫ്

കൂട്ടത്തിൽ പറയട്ടെ: പ്രശ്നങ്ങളിൽ അഭിരമിക്കുന്ന പ്രവണതയേ പൊതുവെ മലയാളികൾക്കുള്ളൂ. അത് പരിഹാരങ്ങളിലേക്കുള്ള ആലോചനകളായിത്തീരേണ്ട പ്രായോഗിക ബാധ്യതയിലെത്തുന്നു എന്ന് കാണുമ്പോഴേക്കും മലയാളി സ്കൂട്ടായിക്കളയും.! പ്രശ്നമാണെങ്കിലോ, അവിടെക്കിടന്ന് ഒരു ഹിംസ്രമൃഗമായി വളരുകയും ചെയ്യും​​​”.

shortlink

Related Articles

Post Your Comments

Related Articles


Back to top button