ശക്തമായ നട്ടെല്ലുള്ള മനുഷ്യനാണ് ഷാരൂഖ് ഖാനെന്ന് നടനും സംവിധായകനുമായ അനുരാഗ് കശ്യപ്. പഠാന്‍ വിവാദത്തിൽ ഇതെല്ലാം സംഭവിച്ചിട്ടും ഷാരൂഖ് നിശബ്ദനായിരുന്നുവെന്നും അദ്ദേഹം എന്താണ് നമ്മളെ പഠിപ്പിക്കുന്നതെന്ന് തനിക്ക് മനസിലായെന്നും അനുരാഗ് കശ്യപ് പറയുന്നു.
‘പ്രേക്ഷകര്‍ തിയേറ്ററുകളിലേക്ക് മടങ്ങിവരുന്നു. അതിലുപരി പ്രേക്ഷകര്‍ സിനിമകളിലേക്ക് തിരിച്ചെത്തി ഡാന്‍സ് കളിക്കുന്നു. ആ ഉന്മേഷം മനോഹരമാണ്. ഈ ആനന്ദം കുറച്ചുകാലമായി ഇല്ലായിരുന്നു. ഇത് ഒരു സാമൂഹ്യ-രാഷ്ട്രീയ ഉന്മേഷം കൂടിയാണ്. അത് ഒരു പ്രസ്താവന നടത്തുന്നത് പോലെയാണ്’.
‘ശക്തമായ നട്ടെല്ലുള്ള മനുഷ്യനാണ് ഷാരൂഖ് ഖാന്‍. ഇതെല്ലാം സംഭവിച്ചിട്ടും ഷാരൂഖ് നിശബ്ദനായിരുന്നു. എന്നാല്‍ സ്ഥിരതയോടെ, സത്യസന്ധതയോടെ അദ്ദേഹം സ്‌ക്രീനില്‍ സംസാരിച്ചു. അത് മനോഹരമാണ്. അദ്ദേഹം സ്‌ക്രീനില്‍ ഉറക്കെ സംസാരിച്ചു. അദ്ദേഹം എന്താണ് നമ്മളെ പഠിപ്പിക്കുന്നതെന്ന് എനിക്ക് മനസിലായി’.
Read Also:- ഇന്ത്യൻ പാസ്പോർട്ടുമായി വ്യാജൻ, സംശയം തോന്നി ‘ജനഗണമന’ പാടാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പറഞ്ഞതോടെ കുടുങ്ങി
സ്വന്തം ജോലിയിലൂടെ സംസാരിക്കൂ, അല്ലാതെ അനാവശ്യമായി സംസാരിക്കേണ്ടെന്ന് അദ്ദേഹം പഠിപ്പിക്കുന്നു. അദ്ദേഹം ആരാണെന്നും എന്താണെന്നും ഇപ്പോള്‍ കാണാന്‍ കഴിയും എന്നാണ് അനുരാഗ് കശ്യപ് പറയുന്നു. സംഘപരിവാറിന്റെ ബഹിഷ്‌കരണാഹ്വാനത്തിനിടെ തിയേറ്ററുകളിലെത്തിയ പഠാന്‍ ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. സിനിമയിലെ ‘ബേശരം രംഗ്’ എന്ന ഗാനരംഗത്തില്‍ ദീപിക കാവി നിറത്തിലുള്ള ബിക്കിനി അണിഞ്ഞതായിരുന്നു വിവാദങ്ങള്‍ക്ക് കാരണമായത്.
Post Your Comments