CricketLatest NewsNewsIndiaSports

ഐ.പി.എൽ മത്സരത്തിനിടെ സ്റ്റേഡിയത്തിൽ പുകവലിച്ച് ഷാരൂഖ് ഖാൻ: വീഡിയോ വൈറൽ, വിവാദം

ഐ.പി.എല്‍ മത്സരത്തിനിടെ സ്റ്റേഡിയത്തിൽ വെച്ച് നടൻ ഷാരൂഖ് ഖാൻ പുകവലിക്കുന്നതിന്റെ വീഡിയോ വൈറൽ. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടനെതിരെ സോഷ്യൽ മീഡിയകളിൽ വൻ വിമർശനമാണ് ഉയരുന്നത്. കൊല്‍കത്ത നൈറ്റ് റൈഡേഴ്‌സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിനിടെയാണ് വിവാദ സംഭവം. കൊല്‍കത്ത ടീം ഉടമ കൂടിയായ ഷാറുഖ് ഖാൻ ആരാധകരെ ആവേശത്തിലാഴ്ത്തിയെങ്കിലും പരസ്യമായി പുകവലിച്ചത് ആരാധകരുടെ വിമര്‍ശനത്തിന് കാരണമായിരിക്കുകയാണ്. പോണി ടെയില്‍ ഹെയര്‍സ്‌റ്റൈലുമായി കിംഗ് ഖാന്‍ സ്റ്റേഡിയത്തിലെത്തിയത്.

തുടര്‍ന്ന് ആരാധകര്‍ക്ക് ഫ്‌ലെയിംഗ് കിസ് നല്‍കി അവരെ കയ്യിലെടുത്തെങ്കിലും പിന്നാലെ സ്റ്റേഡിയത്തിലിരുന്ന് പുകവലിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിവാദത്തിലായിരിക്കുകയാണ് ഷാറുഖ് ഖാൻ. വീഡിയോ പുറത്തുവന്നതോടെ ഷെയിം ഓണ്‍ യു എസആര്‍കെ ഹാഷ് ടാഗുകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം, നേരത്തേയും ഷാറുഖ് ഖാൻ സ്റ്റേഡിയത്തില്‍ പരസ്യമായി പുകവലിച്ചിട്ടുണ്ട്. അന്ന് ഷാറുഖിനെ കര്‍ശനമായി താക്കീത് ചെയ്തിരുന്നു.

ശനിയാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരത്തിൽ ആന്ദ്രെ റസ്സലിൻ്റെ തകർപ്പൻ അർദ്ധ സെഞ്ചുറിയുടെ ബലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) സൺറൈസേഴ്‌സ് ഹൈദരാബാദിനെ (എസ്ആർഎച്ച്) 4 റൺസിന് തോൽപ്പിച്ചു. ഹെൻറിച്ച് ക്ലാസൻ്റെ 29 പന്തിൽ 63 റൺസ് പാഴായി, അദ്ദേഹം SRH നെ വിജയത്തിനടുത്തെത്തിച്ചെങ്കിലും അവരെ ഫിനിഷിംഗ് ലൈനിനപ്പുറം കൊണ്ടുപോകാൻ കഴിഞ്ഞില്ല. പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) ഫൈനലിനിടെ ഇമാദ് വസീം ഡ്രസ്സിംഗ് റൂമിനുള്ളിൽ സിഗരറ്റ് വലിക്കുന്നതിൻ്റെ ചിത്രത്തിലും സമാനമായ ഒരു സംഭവം ഉണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button