മുഹമ്മ: കെട്ടിട നിർമ്മാണത്തിനിടെ വീണ് പരിക്കേറ്റ് വർഷങ്ങളായി ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. മുഹമ്മ കായിക്കര മറ്റത്തിൽ ചിറയിൽ എം.വി. ബിനു (46) ആണ് മരിച്ചത്.
2020 ഏപ്രിൽ 21-ന് ആയിരുന്നു അപകടം നടന്നത്. തുടർന്ന്, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി ജീവൻ തിരിച്ചു കിട്ടിയെങ്കിലും അരയ്ക്ക് കീഴ്പോട്ട് തളർന്ന് കിടപ്പിലായിരുന്നു.
ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം പോറ്റാൻ ഈ അടുത്ത കാലത്ത് വീൽ ചെയറിൽ ഇരുന്ന് ലോട്ടറി വിൽപന നടത്തിയിരുന്നു. പരസഹായത്തോടെയാണ് വീൽ ചെയറിൽ പോയിരുന്നത്. ഇതിനിടെ വീണ്ടും കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രികളിൽ ചികിത്സയിലായിരുന്നു.
വ്യാഴാഴ്ച രാവിലെയായിരുന്നു മരണം സംഭവിച്ചത്. ഭാര്യ : സുധാമണി. മക്കൾ : സുബിൻ (രണ്ടാം വർഷ പ്ലസ് ടു വിദ്യാർത്ഥി, എ ബി വി എച്ച്എസ്എസ്), കല്യാണി (ഏഴാം ക്ലാസ് വിദ്യാർത്ഥിനി).
Post Your Comments