തിരുവനന്തപുരം : ഡോക്ടർ പൽപ്പു കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിന്റെ ആഭിമുഖ്യത്തിൽ എനർജി മാനേജ്മെന്റ് സെന്ററിന്റെയും സെന്റർ ഫോർ എൻവിയോൺമെന്റ് ഡെവലപ്മെന്റിന്റെയും സഹകരണത്തോടെ ജീവിതശൈലിയും ഊർജ്ജ കാര്യശേഷിയും എന്ന വിഷയത്തിൽ ചിതറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ പ്രവർത്തകർക്കായി ബോധവൽക്കരണ ക്ലാസ് നടത്തി. വാമനപുരം നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് ഡി.കെ മുരളി ഉദ്ഘാടനം ചെയ്തു.
ചിതറ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി എൻ.എസ് ഷീന അധ്യക്ഷത വഹിച്ചു. ഊർജ്ജ കിരൺ പ്രോഗ്രാം കോർഡിനേറ്റർ ഡോ.വിമുന വി എം,കോളേജ് പ്രിൻസിപ്പൽ ഡോ. ജി ജയസേനൻ, കോളേജ് മാനേജർ ശ്രീ. അഖിൽ സതീഷ്,പുതുശ്ശേരി വാർഡ് മെമ്പർ ശ്രീമതി സിന്ധു വി,കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. സുഭാഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഇ.എം.സി റിസോഴ്സ് പേഴ്സണും വർക്കല എസ് എൻ കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.സി.ബിജു ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.
Post Your Comments