KeralaLatest NewsNews

നേച്ചഴ്സ് ഫ്രഷ്: പുതുപുത്തൻ കാർഷിക ഔട്ട്‌ലെറ്റുമായി കർഷക സംഘങ്ങൾ

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിൽ 81,304 കർഷക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്

നാട്ടുചന്തകൾക്ക് ഗുഡ് ബൈ പറയാനൊരുങ്ങി കുടുംബശ്രീക്ക് കീഴിൽ പ്രവർത്തിക്കുന്ന കർഷക സംഘങ്ങൾ. ഇനി മുതൽ പഴം, പച്ചക്കറി എന്നിവ നേച്ചഴ്സ് ഫ്രഷ് എന്ന പുതുപുത്തൻ കാർഷിക ഔട്ട്‌ലെറ്റ് വഴി വിറ്റഴിക്കാനാണ് തീരുമാനം. നിലവിൽ, ബ്ലോക്ക് തലങ്ങളിലാണ് ഇവ പ്രവർത്തിക്കുക. ഇവ ഘട്ടം ഘട്ടമായി സംസ്ഥാനത്തെ മുഴുവൻ ബ്ലോക്കുകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ആദ്യ ഘട്ടത്തിൽ 100 നേച്ചഴ്സ് ഫ്രഷ് ഔട്ട്‌ലെറ്റുകളാണ് തുറക്കുക. തുടർന്ന് പഞ്ചായത്തുകളിലേക്ക് കൂടി ഈ പദ്ധതി നടപ്പിലാക്കുന്നതാണ്. നിലവിൽ, ഓരോ പ്രദേശങ്ങളിലും പ്രവർത്തിക്കുന്ന നാട്ടുചന്തകൾ, വിപണന മേളകൾ എന്നിവ വഴിയാണ് കുടുംബശ്രീയുടെ പഴം, പച്ചക്കറികൾ വിറ്റഴിക്കുന്നത്.

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിൽ 81,304 കർഷക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിൽ കർഷക സംഘങ്ങളിൽ ഉൾപ്പെട്ട 3.78 ലക്ഷം സ്ത്രീകൾ ചേർന്ന് 12,819 ഹെക്ടറിലാണ് കൃഷി ചെയ്യുന്നത്. ഇവരുടെ കാർഷികോൽപ്പന്നങ്ങളും മറ്റ് ഉൽപ്പന്നങ്ങളും ഈ ഔട്ട്‌ലെറ്റ് വഴി വിറ്റഴിക്കാൻ കഴിയുന്നതാണ്. ഇത് മികച്ച വിപണന സാധ്യത ലഭ്യമാക്കുമെന്നാണ് വിലയിരുത്തൽ.

Also Read: സംസ്ഥാനത്തെ 23 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button