പത്തനംതിട്ട: പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന് താക്കീതുമായി ജില്ലാ വരണാധികാരി. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്നാണ് താക്കീത് നൽകിയത്. സർക്കാർ പരിപാടികളിൽ ഇനി പങ്കെടുക്കരുതെന്ന് തോമസ് ഐസക്കിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കണ്ടെത്തിയതോടെയാണ് നടപടി.
എൽഡിഎഫ് സ്ഥാനാർഥി ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് പത്തനംതിട്ട ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണന് യുഡിഎഫ് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പരിപാടികളിൽ പങ്കെടുക്കാൻ പാടില്ലെന്ന് നിർദ്ദേശിച്ചത്. തോമസ് ഐസക്ക് ഗുരുതരമായ ചട്ടലംഘനങ്ങൾ നടത്തുന്നു, ഭരണ സ്വാധീനം ഉപയോഗിച്ച് സർക്കാർ പരിപാടികളിലടക്കം പങ്കെടുക്കുന്നു, കുടുംബശ്രീ പ്രവർത്തകരെയും ഹരിത കർമ്മ പ്രവർത്തകരെയും പ്രചാരണത്തിന് ഉപയോഗിക്കുന്നു എന്നിവ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് കലക്ടർക്ക് കത്ത് നൽകിയത്.
Post Your Comments