കൊച്ചി: സംസ്ഥാനത്തുടനീളം പ്രീമിയം കഫേകളുമായി കുടുംബശ്രീ എത്തുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ അങ്കമാലിയിൽ വെച്ച് നടക്കും. രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിർവഹിക്കുന്നതാണ്. അങ്കമാലിയിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശത്തായാണ് പ്രീമിയം കഫേ സ്ഥിതി ചെയ്യുന്നത്. ഒരേസമയം ഏറ്റവും കുറഞ്ഞത് 50 പേർക്കെങ്കിലും ഭക്ഷണം നൽകാനുള്ള സൗകര്യം കഫേയിൽ ഉണ്ടാകും. ഒരു ദിവസം 18 മണിക്കൂറും കഫേ തുറന്നു പ്രവർത്തിക്കും.
പ്രീമിയം കഫേ പ്രവർത്തന സജ്ജമാകുന്നതോടെ പ്രതിദിനം 50,000 രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഗുരുവായൂർ, എറണാകുളം, പാലക്കാട്, മേപ്പാടി തിരുവനന്തപുരം എന്നിവിടങ്ങളിൽ പ്രീമിയം കഫേ തുടങ്ങുന്നതാണ്. ഇതിൽ ഗുരുവായൂരിലെയും മേപ്പാടിയിലെയും കഫേ നാളെ മുതൽ തന്നെ പ്രവർത്തനമാരംഭിക്കും.
Also Read: ആകസ്മിക വേളയിൽ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്താം! പ്രത്യേക പ്ലാനുമായി എസ്ബിഐ ലൈഫ് ഇൻഷുറൻസ്
സംരംഭകർക്ക് വരുമാന വർദ്ധനയ്ക്കൊപ്പം ജനങ്ങൾക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ ഉന്നത നിലവാരമുള്ള ഭക്ഷ്യ ശൃംഖലയ്ക്ക് തുടക്കമിടുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വൈവിധ്യമാർന്ന വിഭവങ്ങൾ, പാഴ്സൽ, കാറ്ററിംഗ്, ഓൺലൈൻ സേവനങ്ങൾ, മികച്ച മാലിന്യ സംസ്കരണ ഉപാധികൾ, അംഗപരിമിതർക്കടക്കം ശൗചാലയം, പാർക്കിംഗ് എന്നിവ ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങൾ കഫേയിൽ ഉണ്ടാകും.
Post Your Comments