തിരുവനന്തപുരം: സ്റ്റീൽ പാത്രങ്ങളിൽ ചൂടോടെ ഉച്ചയൂൺ ഓഫീസുകളിൽ എത്തിക്കാനൊരുങ്ങി കുടുംബശ്രീ. ലഞ്ച് ബെൽ എന്ന പദ്ധതിക്കാണ് പുതുതായി രൂപം നൽകുന്നത്. കുടുംബശ്രീയുടെ ഓൺലൈൻ ആപ്പായ ‘പോക്കറ്റ് മാർട്ട്’ വഴി ഓർഡറുകൾ സ്വീകരിക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്യുക. ആദ്യ ഘട്ടത്തിൽ ഉച്ചയൂൺ മാത്രമാണ് ഇത്തരത്തിൽ ലഭ്യമാകുക. മുട്ട, മീൻ എന്നിവ ഉച്ചയൂണിന് 99 രൂപയും, പച്ചക്കറി ഉൾപ്പെടുന്ന ഊണിന് 60 രൂപയുമാണ് വില. ഒരു മാസം വരെ മുൻകൂട്ടി പണമടച്ച് ബുക്ക് ചെയ്യാൻ സാധിക്കും. ആവശ്യാനുസരണം റെഗുലർ ലഞ്ച്, ഹാപ്പി ലഞ്ച് എന്നിങ്ങനെ രണ്ട് അളവിലായിരിക്കും ഭക്ഷണം ലഭ്യമാക്കുക.
ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്താണ് ലഞ്ച് ബെൽ പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീ അംഗങ്ങൾ തന്നെയാണ് വിതരണം നടത്തുക. ഘട്ടം ഘട്ടമായി മറ്റ് ജില്ലകളിലേക്കും പദവി വ്യാപിപ്പിക്കാനാണ് തീരുമാനം. ഭക്ഷണ വിതരണത്തിൽ പ്രാവീണ്യമുള്ള ഏജൻസിയുടെ മേൽനോട്ടത്തിലായിരിക്കും അടുക്കളയുടെ പ്രവർത്തനം. അതുകൊണ്ടുതന്നെ വൃത്തിയുള്ളതും രുചികരവും ഗുണമേന്മയും മായം കലരാത്തതുമായ ഉച്ചഭക്ഷണം കഴിക്കാനാകും. ആവശ്യക്കാരുടെ താൽപര്യം തിരിച്ചറിഞ്ഞ ശേഷം കേരള ഊണിന് പുറമേ, നോർത്ത് ഇന്ത്യൻ ഉച്ച ഭക്ഷണം, ജീവിതശൈലി രോഗത്തിന് മുൻകരുതലായി ഡയറ്ററി ലഞ്ച്, നാരുകൾ അടങ്ങിയ ഉച്ചഭക്ഷണം, സാലഡ് എന്നിവയും ലഭ്യമാക്കും.
Post Your Comments