കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 14 ലക്ഷം രൂപ വിലവരുന്ന 281.88 ഗ്രാം സ്വര്‍ണ്ണ മിശ്രിതവുമായി മലപ്പുറം സ്വദേശി കസ്റ്റംസിന്റെ പിടിയിലായി. സ്വര്‍ണം അരപ്പട്ട രൂപത്തിലാക്കി ജീന്സിനുള്ളില് തുന്നി വച്ചാണ് കടത്താന്‍ ശ്രമിച്ചത്. ദുബായില്‍ നിന്നും എത്തിയ മലപ്പുറം സ്വദേശി മുഹമ്മദാണ് അനധികൃതമായി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച് കസ്റ്റംസിന്റെ വലയിലായത്.
Read Also: രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട
രണ്ട് ദിവസം മുമ്പ് തൃശൂരില്‍ ആര് പി എഫ് 54 ലക്ഷത്തിന്റെ സ്വര്‍ണവേട്ട നടത്തിയിരുന്നു. ഗര്‍ഭ നിരോധന ഉറയില്‍ ദ്രവരൂപത്തിലായിരുന്നു സ്വര്‍ണക്കടത്ത്. മലപ്പുറം വേങ്ങാട് സ്വദേശി മണികണ്ഠന് (35) ആണ് അറസ്റ്റിലായത്. പരശുറാം എക്സ്പ്രസില്‍ ആണ് സ്വര്‍ണക്കടത്ത് നടത്താന്‍ ശ്രമിച്ചത്. തൃശൂരിലെത്തിച്ച സ്വര്‍ണമാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് പിടികൂടിയത്. ഒരു കിലോയിലധികം സ്വര്‍ണമാണ് പിടിച്ചതെന്ന് ആര് പി എഫ് അധികൃതര്‍ വ്യക്തമാക്കി.
Post Your Comments