കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും കോടികളുടെ സ്വർണവേട്ട. കസ്റ്റംസ് അധികൃതർ നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചെടുത്തത്. ദുബായിൽ നിന്നെത്തിയ വിമാനത്തിന്റെ ശുചിമുറിയിലാണ് സ്വർണം സൂക്ഷിച്ചത്. ഇത്തരത്തിൽ നാല് കിലോ സ്വർണമാണ് ശുചിമുറിയിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചത്. കൂടാതെ, യാത്രക്കാരുടെ പക്കൽ നിന്ന് 2.250 കിലോഗ്രാം സ്വർണവും പിടികൂടിയിട്ടുണ്ട്. വിപണിയിൽ ഏകദേശം 4.3 കോടി രൂപയിൽ അധികമാണ് ഇവയുടെ മൂല്യം.
പിടിയിലായ യാത്രക്കാരെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത് വരികയാണ്. അതേസമയം, കഴിഞ്ഞയാഴ്ച സ്വർണം കടത്താൻ സഹായിച്ച മൂന്ന് പേർ ഡിആർഐയുടെ പിടിയിലായിരുന്നു. അബുദാബിയിൽ നിന്ന് എത്തിയ യാത്രക്കാരന്റെ പകൽ ഉണ്ടായിരുന്ന സ്വർണം സുരക്ഷിതമായി പുറത്തെത്തിക്കാൻ സഹായിച്ചതിനാണ് മൂന്ന് പേരെ പിടികൂടിയത്. മിശ്രിത രൂപത്തിലുള്ള ഒന്നേകാൽ കിലോ സ്വർണം കടത്താനാണ് ഇവർ സഹായം നൽകിയത്. 84 ലക്ഷം രൂപയാണ് ഇവയുടെ വിപണി മൂല്യം.
Also Read: ഹിമാചല്‍പ്രദേശില്‍ അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു
Post Your Comments