ബെംഗളൂരു: ബെല്ലാരിയില്‍ വന്‍ സ്വര്‍ണ പണ വേട്ട. 5.6 കോടി രൂപയും 3 കിലോ സ്വര്‍ണവും 103 കിലോ വെളളിയും പിടിച്ചെടുത്തു. ബ്രൂസ്‌പേട്ട് എന്ന സ്ഥലത്തെ വീട്ടില്‍ ആണ് ഇത്രയധികം പണവും സ്വര്‍ണവും വെള്ളിയും സൂക്ഷിച്ചിരുന്നത്. സ്വര്‍ണവും വെള്ളിയും ചേര്‍ത്താല്‍ 1.9 കോടിയുടെ മതിപ്പ് വരും.
Read Also: സിദ്ധാർത്ഥൻ്റെ മരണം: പ്രതിപ്പട്ടിക തയ്യാറാക്കി സിബിഐ, രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ 21 പ്രതികൾ
കാംബാലി ബസാര്‍ എന്നയിടത്തുള്ള സ്വര്‍ണ വ്യാപാരിയായ നരേഷ് സോണി എന്നയാളുടെ വീട്ടില്‍ ആണ് റെയ്ഡ് നടത്തിയത്. എന്തിന് വേണ്ടി സൂക്ഷിച്ച പണമാണെന്ന് വ്യക്തമാക്കാനോ കണക്ക് കാണിക്കാനോ ഇയാള്‍ക്ക് കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ ജ്വല്ലറി ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Post Your Comments