കോഴിക്കോട്: കൊടുവള്ളിയില്‍ ഡിആര്‍ഐയുടെ വന്‍ സ്വര്‍ണ്ണ വേട്ട. സ്വര്‍ണ്ണം ഉരുക്ക് കേന്ദ്രത്തില്‍ നിന്നും നാല് കോടി 11 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ഏഴു കിലോ സ്വര്‍ണമാണ് പിടികൂടിയത് കേസില്‍ നാല് പ്രതികളെയും റിമാന്‍ഡ് ചെയ്തു.
Read Also: വിഷൻ 2030: സൗദി അറേബ്യയിൽ ആദ്യമായി വിദേശ ആരോഗ്യ ഇൻഷുറൻസ് കമ്പനിക്ക് പ്രവർത്താനാനുമതി നൽകി
വിമാനത്താവളങ്ങളില്‍ നിന്നും ഒളിച്ചു കടത്തിയ സ്വര്‍ണമാണ് രഹസ്യവിവരത്തെ തുടര്‍ന്ന് ഡി ആര്‍ ഐ പിടികൂടിയത്. കോഴിക്കോട് കൊടുവള്ളിയിലെ മുരുക്ക് ശാലയില്‍ നടത്തിയ റെയ്ഡിലാണ് വന്‍ സ്വര്‍ണ വേട്ട . മിശ്രിത രൂപത്തിലും ഗുളിക രൂപത്തിലും കടത്തിയ സ്വര്‍ണം ഡി ആര്‍ ഐ കണ്ടെത്തി. 7 കിലോയോളം വരുന്ന സ്വര്‍ണത്തിന് വിപണിയില്‍ നാല് കോടി 11 ലക്ഷം രൂപയോളം വില വരും. കേസില്‍ മലപ്പുറം സ്വദേശികളായ റഫീഖ് , റഷീദ് കൊടുവള്ളി സ്വദേശികളായ ജയാഫര്‍, മുഹമ്മദ് എന്നിവരെയും ഡിആര്‍ഐ അറസ്റ്റ് ചെയ്തു.
ജയാഫര്‍ മഹിമ ജ്വല്ലറി ഉടമയാണ്. അറസ്റ്റിലായ നാല് പ്രതികളെയും റിമാന്‍ഡ് ചെയ്തു. സ്വര്‍ണ്ണം ഉരുക്ക് ശാലകളില്‍ ഡി ആര്‍ ഐ നടത്തുന്ന രണ്ടാമത്തെ സ്വര്‍ണ വേട്ടയാണിത്. കഴിഞ്ഞവര്‍ഷം മലപ്പുറത്ത് നിന്ന് സമാനരീതിയില്‍ ഡി ആര്‍ ഐ സ്വര്‍ണം പിടികൂടിയിരുന്നു.
Post Your Comments