
മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങും. വൈകിട്ട് ഏഴിന് രാജ്കോട്ടിലാണ് മത്സരം. മുംബൈയിൽ ഇന്ത്യയും പുനെയിൽ ശ്രീലങ്കയും ജയിച്ചതോടെ രാജ്കോട്ടിലെ പോരാട്ടത്തിന് ഫൈനലിന്‍റെ ആവേശമാണ്. കഴിഞ്ഞ അഞ്ച് തവണയും ഇന്ത്യയില്‍ ടി20 പരമ്പരക്ക് എത്തിയപ്പോള്‍ നിരാശയോടെ കളം വിടാനായിരുന്നു ലങ്കയുടെ വിധി.
അതുകൊണ്ടുതന്നെ ഇന്ന് ജയിച്ച് ചരിത്രം തിരുത്താനാണ് ലങ്ക ഇറങ്ങുന്നത്. എന്നാല്‍, സ്വന്തം മണ്ണിൽ കുട്ടിക്രിക്കറ്റിൽ തുടർച്ചയായി 11 പരമ്പരകൾ ജയിച്ചാണ് ഇന്ത്യ രാജ്കോട്ടിലിറങ്ങുന്നത്. നാട്ടില്‍ 2019ൽ ഓസ്ട്രേലിയയാണ് അവസാനമായി ഇന്ത്യയെ തോൽപ്പിച്ചത്. ഇന്ത്യയും ശ്രീലങ്കയും ഇതുവരെ 28 ടി20 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോൾ 18 തവണയും ഇന്ത്യക്കായിരുന്നു ജയം. ശ്രീലങ്ക ഒമ്പത് മത്സരങ്ങള്‍ സ്വന്തമാക്കി.
ഇന്ത്യയുടെ സാധ്യത ഇലവൻ: ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, രാഹുല്‍ ത്രിപാഠി, ഹര്‍ദ്ദിക് പാണ്ഡ്യ, ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ശിവം മാവി, ഉമ്രാന്‍ മാലിക്ക്.
Read Also:- ഉണക്കമുന്തിരി ഇഷ്ടപ്പെടുന്നവരാണോ? എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ
ശ്രീലങ്കയുടെ സാധ്യത ഇലവൻ: പതും നിസ്സങ്ക, കുശാല്‍ മെന്‍ഡിസ്, ധനഞ്ജയ ഡി സില്‍വ, ചരിത് അസലങ്ക, ഭാനുക രജപക്സ, ദസുന്‍ ഷനക, ചാമിക കരുണാരത്നെ, വാനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ, ലാഹിരു കുമാര, കശുന്‍ രജിത.
Post Your Comments