IdukkiLatest NewsKeralaNattuvarthaNews

വീട്ടമ്മയ്ക്ക് നേരെ ലൈം​ഗികാതിക്രമം : യുവാവ് പിടിയിൽ

പാഴിയോട്ടുമുറി കുന്നത്തുപുരക്കൽ വീട്ടിൽ നിനേഷിനെയാണ് (38) എരുമപ്പെട്ടി എസ്.ഐ ടി.സി. അനുരാജ് അറസ്റ്റ് ചെയ്തത്

എരുമപ്പെട്ടി: വീട്ടമ്മയെ ലൈംഗികമായി ഉപദ്രവിക്കുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്ത യുവാവിനെ പൊലീസ് പിടിയിൽ. പാഴിയോട്ടുമുറി കുന്നത്തുപുരക്കൽ വീട്ടിൽ നിനേഷിനെയാണ് (38) എരുമപ്പെട്ടി എസ്.ഐ ടി.സി. അനുരാജ് അറസ്റ്റ് ചെയ്തത്. അയൽവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

Read Also : ഭക്ഷ്യ സുരക്ഷ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു: വി.ഡി സതീശൻ

സ്ത്രീകളുടെ കുളിമുറിയിൽ സ്ഥിരമായി ഒളിഞ്ഞുനോട്ടം നടത്തുന്നതായും സ്ത്രീകളെ ശല്യം ചെയ്യുന്നതായും ഇയാൾക്കെതിരെ നിരവധി പരാതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. സമാന സംഭവത്തിൽ മുമ്പും ഇയാൾ പൊലീസ് പിടിയിലായിട്ടുണ്ട്.

ഇയാൾ ജാമ്യത്തിലിറങ്ങിയിട്ടും സ്ത്രീകളെ ശല്യം ചെയ്യുന്നത് തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button