കൊല്ലം: നഗരമധ്യത്തിലെ കാടുമൂടിയ റയിൽവെ കെട്ടിടത്തിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. തുടർച്ചയായ ലൈംഗിക ബന്ധത്തിനിടെ യുവതി നിലവിളിച്ചതോടെയാണ് പ്രതിയായ നാസുവെന്ന നസീം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. മരിച്ചെന്ന് ഉറപ്പായശേഷം യുവതിയുടെ ബാഗിൽനിന്ന് മൊബൈൽ ഫോണും പണവും ഇയാൾ കവർന്നു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് മൃതദേഹം ക്വാർട്ടേഴ്‌സിൽ കണ്ടെത്തിയത്. ആറുദിവസത്തോളം പഴക്കമുള്ള മൃതദേഹം നഗ്നമായ നിലയിലായിരുന്നു. ഡിസംബർ 29-ന് 3.30-ന് കൊല്ലം ബീച്ചിൽവെച്ചാണ് കൊല്ലപ്പെട്ട യുവതിയും പ്രതിയായ അഞ്ചൽ വയലാ ലക്ഷംവീട് കോളനിയിൽ നാസുവും പരിചയപ്പെടുന്നത്. സൗഹൃദം സ്ഥാപിച്ചശേഷം പ്രതി യുവതിയെ ചെമ്മാൻമുക്ക് ഭാരതരാജ്ഞി പള്ളിക്ക് എതിർവശത്തെ കാടുമൂടിയ റെയിൽവേ ക്വാർട്ടേഴ്‌സിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ക്വാർട്ടേഴ്‌സിന്റെ പിൻവശത്ത് കതകില്ലാത്ത ജനലിലൂടെ കെട്ടിടത്തിനുള്ളിൽ കയറി തുടർച്ചയായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടതോടെയാണ് യുവതി നിലവിളിച്ചത്.
രാത്രി 8.30-ഓടെയാണ് കൊലപാതകം. യുവതിയുടെ മൊബൈൽ ഫോൺ പ്രതിയുടെ കൈവശം കണ്ടെത്തിയിരുന്നെങ്കിലും കളഞ്ഞുകിട്ടിയതാണെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ വിട്ടയച്ചിരുന്നു. മൃതദേഹം കണ്ടെത്തിയതോടെ കസ്റ്റഡിയിെലടുത്ത് ചോദ്യംചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്. പോക്സോ കേസിലും മോഷണക്കേസിലും പ്രതിയാണ് ഇയാൾ.നാസുവിനെ കൊല്ലം ഈസ്റ്റ് പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പും ചോദ്യംചെയ്യലും ആരംഭിച്ചു. യുവതിയെ കാണാതായ 29-ന് രാത്രി അമ്മ ഇവരുടെ ഫോണിലേക്ക് വിളിച്ചപ്പോൾ മറ്റാരുടെയോ അവ്യക്തമായ സംസാരം കേട്ടതായി മൊഴിനൽകിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്ന സംശയവുമുണ്ട്. അതും പോലീസ് പരിശോധിക്കുന്നുണ്ട്.
Post Your Comments