കൊല്ലം: ചാത്തന്നൂരിൽ നാസിം യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത് താൻ വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച്. വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനും കൂടിയായ നാസിം അവിവാഹിതനെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു.കൊല്ലം ചാത്തന്നൂർ മാമ്പുഴ കാടൻവിളപ്പുറം നാസിം മൻസിലിൽ നാസിം (27) ആണ് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായത്.
പാരിപ്പള്ളി പോലീസിൽ നൽകിയ പരാതിയെത്തുടർന്ന് ഇൻസ്പെക്ടർ എ.അൽജബ്ബാറിന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. ഇയ്യാളെ റിമാൻഡ് ചെയ്തു. പരിചയത്തിലാകുകയും സ്നേഹ ബന്ധം സ്ഥാപിക്കുകയും ചെയ്ത ശേഷം യുവതിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി. ചവറയിലുള്ള ക്ഷേത്രത്തിന് സമീപം മാലയിട്ട ശേഷം വാടക വീടെടുത്ത് താമസിപ്പിച്ചു.
എന്നാൽ വിവാഹം കഴിഞ്ഞതോടെ യുവതിയെ ഗർഭിണിയാക്കിയ ശേഷം ക്രൂര മർദ്ദനം പതിവാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നാസിം യുവതിയുടെ അടിവയറ്റിൽ ചവിട്ടിയതിനെ തുടർന്ന് രക്തസ്രാവവും ഗർഭഛിദ്രവും ഉണ്ടായി. യുവതി ഇപ്പോൾ പാരിപ്പള്ളി മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Post Your Comments