തിരുവനന്തപുരം : പിഎസ്‍സി പരീക്ഷാ തട്ടിപ്പ് കേസില്‍ ജാമ്യം ലഭിച്ച യൂണിവേഴ്‍സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് പ്രതിയും, മുൻ എസ്എഫ്ഐ നേതാവുമായ നസീമിനെ ഫേസ്ബുക്ക് കമന്റിലൂടെ വിമർശിച്ച യുവാക്കള്‍ക്ക് മർദ്ദനം. സംസ്കൃത കോളേജിലെ മുൻ വിദ്യാർത്ഥി ശ്യാം, അനൂപ് എന്നിവര്‍ക്കാണ് മർദ്ദനമേറ്റത്. കേസില്‍ ജാമ്യം ലഭിച്ചതിന് ശേഷം ഞാന്‍ ആദ്യമായി വിജയിച്ചത്” എന്ന അടിക്കുറിപ്പോടു കൂടി തന്‍റെ പ്രൊഫൈല്‍ ഫോട്ടോ നസീം അപ്ഡേറ്റ് ചെയ്തിരുന്നു. ഇതിന് താഴെ വിമര്‍ശിച്ച് കമന്‍റിട്ടതിനാണ് യുവാക്കളെ കത്തി കുത്തു കേസിലെ 18-ാം പ്രതിയായ നസീമിന്റെ നേതൃത്വത്തില്‍ ഒരു സംഘം മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ആശുപ്രിയില്‍ ചികിത്സ തേടിയ ശ്യാമും, അനൂപും തനിക്ക് പരാതിയില്ലെന്ന് കണ്ടോന്‍മെന്‍റ് പൊലീസ് സ്റ്റേഷനിറ്റലത്തി അറിയിച്ചു.
കേരള ആംഡ് പോലീസ് നാലാം ബറ്റാലിയന്‍ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്തി റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന നസീമിനും ശിവരഞ്ജിത്തിനും ഒക്ടോബര്‍ 28നാണ് ജാമ്യം ലഭിച്ചത്. 90 ദിവസം കഴിഞ്ഞിട്ടും പോലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതോടെയാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്. 25,000 രൂപയുടെ സ്വന്തം ജാമ്യം, തുല്യ തുകക്കുള്ള രണ്ടാള്‍ ജാമ്യം കോടതിയില്‍ ബോണ്ടായി ഹാജരാക്കണം, അന്തിമ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഹാജരാക്കും വരെ എല്ലാ ശനിയാഴ്ചയും പകല്‍ 9 നും 11നും ഇടക്കുള്ള സമയം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം എന്നിവയാണ് നിബന്ധനകൾ. നേരത്തേ യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിലും ഇരുവര്‍ക്കും ജാമ്യം ലഭിച്ചിരുന്നു.
Post Your Comments