KeralaLatest NewsNewsCrime

ഉമയെ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ട് പോയത് തന്ത്രത്തിൽ, ലൈംഗിക ബന്ധത്തിനിടെയുള്ള അപസ്മാര കഥ ആദ്യം വിശ്വസിച്ച് പോലീസ്?

കൊല്ലം: ആളൊഴിഞ്ഞ റയിൽവെ ക്വാർട്ടേഴ്സിലെത്തിച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി നാസുവിനെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. യുവാവിനെ നൈറ്റ് പട്രോളിങ്ങിനിടെ ഡിസംബര്‍ 31 ന് കൊട്ടിയം പോലീസ് പിടികൂടിയിരുന്നു. ഇയാളുടെ കയ്യില്‍ കാണാതായ ഉമയുടെ ഫോണ്‍ സംശയാസ്പദമായി കണ്ടതോടെയാണ് പോലീസ് പിടികൂടിയത്. എന്നാല്‍, ഫോണ്‍ കളഞ്ഞു കിട്ടിയതാണെന്ന ഇയാളുടെ മൊഴി പോലീസ് ആദ്യം വിശ്വസിക്കുകയും, ശേഷം ഇയാളെ വെറുതെ വിടുകയും ചെയ്തു. കൃത്യമായി അന്വേഷിച്ചിരുന്നുവെങ്കിൽ പൊലീസിന് നാസുവിനെ അപ്പോൾ തന്നെ അറസ്റ്റ് ചെയ്യാമായിരുന്നു.

ഉമയുടെ മൃതദേഹം കണ്ടെത്തിയ ശേഷവും ഇയാളെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഉമയെ ബീച്ചിൽ വെച്ച് പരിചയപ്പെട്ടതാണെന്നും ക്വാർട്ടേഴ്‌സിൽ വെച്ച് ലൈംഗികബന്ധത്തിനിടെ ഉമയ്ക്ക് അപസ്മാരം വന്നതോടെ താൻ കടന്നുകളഞ്ഞതാണെന്നുമായിരുന്നു ഇയാളുടെ രണ്ടാമത്തെ മൊഴി. പോലീസ് ഇതും വിശ്വാസത്തിലെടുത്തിരുന്നുവെന്നും, എന്നാൽ യുവതിയുടെ ശരീരത്തിൽ ആഴമേറിയ മുറിവുകളും പാടുകളും കണ്ടതോടെയാണ് നാസുവിനെ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ എടുത്തതെന്നുമാണ് റിപ്പോർട്ട് .

ഒടുവിൽ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ നാസു കുറ്റം സമ്മതിക്കുകയായിരുന്നു. അതുവരെ പൊലീസിന് മുന്നിൽ ‘നല്ല പിള്ള ചമഞ്ഞ’ നാസുവിന്റെ പൈശാചികവും ക്രൂരവുമായ മുഖമായിരുന്നു പിന്നീട് പുറത്തുവന്നത്. യുവതിയെ തന്ത്രപൂർവ്വം ക്വാർട്ടേഴ്‌സിൽ എത്തിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനിടെ ഉമയെ കൊലപ്പെടുത്തി. കൊലപ്പെടുത്തിയ ശേഷം രാത്രി മുഴുവൻ മൃതദേഹത്തിന് കാവലിരുന്നെന്ന് നാസു പൊലീസിനോട് പറഞ്ഞു. പുറത്തുപോയി ബ്ലേഡുമായി തിരിച്ചെത്തിയാണ് യുവതിയുടെ മാറിനു താഴെയും തലയിലും മുറിവുണ്ടാക്കിയത്. മരണം ഉറപ്പാക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. അടുത്ത ദിവസം പുലർച്ചെ അവിടെ നിന്നും പോയെങ്കിലും തൊട്ടടുത്ത ദിവസങ്ങളിൽ തിരിച്ചെത്തി മൃതദേഹം പരിശോധിച്ചിരുന്നെന്നും ഇയാൾ വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button