കൊല്ലം: യുവതിയുടെ മൃതദേഹം ആളൊഴിഞ്ഞ റെയിൽവേ ക്വാർട്ടേഴ്സിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേരളാപുരം സ്വദേശിയായ യുവതിയുടെ പൂർണ നഗ്നമായ മൃതദേഹം അഴുകിയ നിലയിൽ ആണ് കണ്ടെത്തിയത്. യുവതിയുടേത് കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ഇന്നലെ അഞ്ചൽ സ്വദേശിയായ നാസുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. 24 വയസ്സുകാരനെയാണ് പൊലീസ് പിടികൂടിയത്. പോക്സോ കേസിൽ ഉൾപ്പെടെ പ്രതിയായ നാസു കടുത്ത ലൈംഗിക വൈകൃതങ്ങൾക്കുടമ ആണ്.
യുവതിയെ പ്രതി നാസു ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായും പോലീസ് കണ്ടെത്തി. ബലാത്സംഗ ശ്രമത്തിനിടയിലാണ് യുവതി മരിച്ചത്. നിലവിളി കേൾക്കാൻ ഉമയുടെ തല പിടിച്ച് തറയിലിടിച്ചെന്നാണ് പോലീസിന്റെ സംശയം. രക്തമൊഴുക്കിയുള്ള ലൈംഗിക ബന്ധം ഇഷ്ടപ്പെടുന്ന സാഡിസ്റ്റ് ആണ് നാസു. യുവതിയുടെ മൊബൈൽ ഫോണും പണവും പ്രതി കവർന്നു. കൊല്ലം ബീച്ചിൽ നിന്നും യുവതിയെ പ്രതി തന്ത്രപരമായി കോട്ടേഴ്സിലേക്ക് എത്തിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
ലൈംഗിക വൈകൃതങ്ങൾക്കിടെ യുവതിയുടെ തല പിടിച്ചു നിലത്തിടിക്കുകയും, മാറിന് താഴെ ബ്ലേഡ് കൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്തിരുന്നു. ഇതിനാലാണ് യുവതി മരിച്ചത്. ചെമ്മാമുക്കിൽ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ നിന്നാണ് യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. കേരളാപുരം സ്വദേശിയാണ് മരിച്ചത്. അഞ്ച് ദിവസം മുമ്പ് യുവതിയെ കാണാതായിരുന്നു. രാവിലെ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ നിന്നും ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികൾ നടത്തിയ തെരച്ചിലിലാണ് മുപ്പത്തിരണ്ടുകാരിയായ കേരളാപുരം സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത്ത്.
കഴുത്തിലും ചെവിക്ക് പിന്നിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച്ച മുതലാണ് യുവതിയെ കാണാതായത്. പിന്നാലെ കുടുംബം കുണ്ടറ പൊലീസിൽ പരാതിയും നൽകിയിരുന്നു. ലോട്ടറിയും സൗന്ദര്യ വര്‍ദ്ധക വസ്തുകളും വിൽക്കുന്നതായിരുന്നു യുവതിയുടെ ജോലി. ബീച്ചിൽ നിന്നും കിട്ടിയ യുവതിയുടെ മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്.
Post Your Comments