
കൊച്ചി: ജൂൺ എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച അഭിനേത്രിയാണ് നയന എൽസ. സിനിമയ്‌ക്കൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. അടുത്തിടെ ഇൻസ്റ്റഗ്രാമിലൂടെ നയന പങ്കുവെച്ച ചിത്രങ്ങൾക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. തനിക്കെതിരായ വിമർശനങ്ങൾക്ക് ഇപ്പോൾ ഒരു അഭിമുഖത്തിൽ നയന നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
നയന എൽസയുടെ വാക്കുകൾ ഇങ്ങനെ;
‘എല്ലാ വേഷങ്ങളും അഭിനയിച്ചു കാണിക്കാൻ നമുക്കു പറ്റില്ല. അതുകൊണ്ടാണ് നമ്മൾ പല ലുക്കിലുള്ള ഫോട്ടോ ഷൂട്ടുകൾ ചെയ്യുന്നത്. അതു കണ്ടിട്ടാവാം ചിലപ്പോൾ ഒരു സിനിമയിൽ അവസരം കിട്ടുന്നത്. അഭിനയിപ്പിച്ചു നോക്കുമ്പോൾ വേണ്ട രീതിയിൽ പെർഫോം ചെയ്യാത്തതു കൊണ്ടാണു വേഷം ലഭിക്കാത്തതെങ്കിൽ മനസ്സിലാക്കാം, ലുക്ക് മാത്രം നോക്കിയാണു പലപ്പോഴും ഒഴിവാക്കുന്നത്.
ഇക്കാരണങ്ങളൊക്കെ കൊണ്ടാണ് വെയിറ്റ് കുറച്ചത്. അതിനു ശേഷമാണ് മെച്ച്വേഡ് , ബോൾഡ് ലുക്കിൽ ഫോട്ടോഷൂട്ടുകൾ ചെയ്യാൻ തുടങ്ങിയത്. പക്ഷേ, സിനിമയില്ലാത്തതുകൊണ്ട് തുണിയൂരിത്തുടങ്ങിയല്ലേ എന്നാണ് ആളുകള്‍ ഫോട്ടോയ്ക്കു താഴെ കമന്റ് ചെയ്തത്.
ഇതൊന്നും ആരും ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളല്ല. ഞാൻ എക്സ്പോസ് ചെയ്യുന്നുവെന്നാണ് പറയുന്നത്. ആയിക്കോട്ടെ, അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ. ഡ്രസിന്റെ നീളം അനുസരിച്ചാണോ ഒരു പെൺകുട്ടിയുടെ ക്യാരക്ടർ തീരുമാനിക്കുന്നത് ?’
Post Your Comments