ന്യൂഡല്‍ഹി : താലിബാനെ ഇന്ത്യയിലെ ഇസ്ലാമിക പണ്ഡിതന്മാര്‍ എതിര്‍ക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യം ഉന്നയിച്ച് ബോളിവുഡിലെ പ്രമുഖ ഗാനരചയിതാവ് ജാവേദ് അക്തര്‍ ഇസ്ലാമിന്റെ പേരില്‍ എല്ലാ സ്ത്രീകളെയും പെണ്‍കുട്ടികളെയും സ്‌കൂളുകളിലും കോളേജുകളിലും ജോലികളിലും താലിബാന്‍ നിരോധിച്ചിരിക്കുന്നു. എന്തുകൊണ്ട് ഇന്ത്യന്‍ മുസ്ലിം പേഴ്സണല്‍ ബോര്‍ഡും മറ്റ് ഇസ്ലാമിക പണ്ഡിതന്മാരും ഇതിനെ അപലപിച്ചില്ല. അവര്‍ താലിബാനുമായി യോജിക്കുന്നുണ്ടോ?” എന്നായിരുന്നു ജാവേദ് അക്തറിന്റെ ട്വീറ്റ്.
Read Also: കോടികളുടെ നിക്ഷേപ പദ്ധതികൾക്ക് അംഗീകാരം നൽകി തമിഴ്നാട് സർക്കാർ, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ജാവേദ് അക്തര്‍ ഇത്തരമൊരു ട്വീറ്റ് ഇട്ടതോടെ, അദ്ദേഹത്തിന് എതിരെ മതമൗലികവാദികള്‍ ഭീഷണിയുമായി എത്തി . ‘ജാവേദ് ഭായ്, ആദ്യം ഈ രാജ്യത്തിന്റെ വെല്ലുവിളികള്‍ മനസിലാക്കുക, തുടര്‍ന്ന് അയല്‍രാജ്യത്തിന്റെ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക’.
‘ ഈ പ്രായത്തില്‍ ആളുകള്‍ക്ക് അല്‍പ്പം വിഷമം തോന്നും.. പ്രായം അത് നിങ്ങളുടെ തെറ്റാണ്, ‘ നിങ്ങള്‍ക്ക് ഇസ്ലാമുമായി എന്തെങ്കിലും ബന്ധമുണ്ടോ?എഐഎംപിഎല്‍ബിക്ക് താലിബാനുമായി എന്തെങ്കിലും ബന്ധമുണ്ടോ? എന്തിനാ അനാവശ്യമായി ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്’,’ എന്നിങ്ങനെയാണ് ജാവേദിനെതിരെയുള്ള വിമര്‍ശനങ്ങള്‍.
Post Your Comments