
കോട്ടയം: ഗാന്ധിനഗര്‍ മുടിയൂര്‍ക്കരയില്‍ വന്‍ കഞ്ചാവ് ശേഖരം പിടിച്ചെടുത്തു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ നിന്നുമാണ് 15 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്.
Read Also : പാദത്തിനടിയിൽ എണ്ണ പുരട്ടി മസ്സാജ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
മുടിയൂര്‍ക്കരയില്‍ വാടകവീടിന്റെ സമീപത്തായാണ് വാഹനം പാര്‍ക്ക് ചെയ്തിരുന്നത്. സംഭവുമായി ബന്ധപ്പെട്ട് നീണ്ടൂര്‍ സ്വദേശിയായ യുവാവ് കസ്റ്റഡിയിലെടുത്തു. ജില്ലാ പൊലീസ് ചീഫിന്റെ ലഹരിവിരുദ്ധ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
ഏറെ നാളുകളായി വാഹനം വീടിനു സമീപം പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. കഞ്ചാവിനൊപ്പം എംഡിഎംഎ കണ്ടെത്തിയതായും സൂചനയുണ്ട്.
Post Your Comments